മണ്ഡലങ്ങളെപ്പോലും ബി.ജെ.പി വര്‍ഗീയവല്‍ക്കരിക്കുന്നു: വേണുഗോപാല്‍
കരുനാഗപ്പള്ളി: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ വര്‍ഗീയപരമായി ചിത്രീകരിക്കുന്ന ബി.ജെ.പി രാജ്യത്തെ മണ്ഡലങ്ങളെപ്പോലും വര്‍ഗീയപരമായി വിഭജിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം പുതിയകാവ് ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര വിശ്വാസികള്‍ ജാഗ്രതയോടെ വോട്ട് ചെയ്ത് രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇനിയൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട സാഹചര്യമാണെന്നും വേണുഗോപാല്‍ സൂചിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണം ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ കേരളത്തിലെ ഇടതുപക്ഷം മൗനവ്രതം പാലിക്കുകയായിരുന്നുവെന്നും നൂറ് തവണ നെഹ്‌റു കുടുംബത്തെ ആക്ഷേപിക്കുവാന്‍ സി.പി.എം തയാറാകുമ്പോള്‍ ഒരുതവണപോലും മോദിക്കെതിരായി ഒന്നും പറയാന്‍ തയാറാകാത്ത സി.പി.എം നിലപാടിനെ നാട് സംശയത്തോടെയാണ് കാണുന്നത്.
ശബരിമല വിഷയത്തില്‍ ഒരക്ഷരം അഭിപ്രായം പറയാത്ത പ്രധാനമന്ത്രി വീണ്ടും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസം സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നത് അയ്യപ്പ ഭക്തരെ മതത്തിന്റേ പേരില്‍ വഞ്ചിക്കാനാണ്. ഒരു ചാനലിന്റെയും സര്‍വേഫലം കണ്ട് പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുകയും നിരാശരാകുകയും ചെയ്യരുതെന്നും താന്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ചാനല്‍ സര്‍വേയില്‍ താന്‍ പരാജയപ്പെടുമെന്നാണ് പറഞ്ഞിരുന്നതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍ മഹേഷ് അധ്യക്ഷനായി. ജോണ്‍സണ്‍ എബ്രഹാം, അഡ്വ. ബിന്ദുകൃഷ്ണ, പ്രതാപവര്‍മതമ്പാന്‍, എം. മുരളി, തൊടിയൂര്‍ രാമചന്ദ്രന്‍, എം.എസ്. ഷൗക്കത്ത്, എം.എ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."