HOME
DETAILS

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ

  
backup
April 11 2019 | 06:04 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b0%e0%b4%b9-3

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ ജയിംസ് ഉന്നയിച്ച ആരോപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എത്രയും വേഗം കുടുംബത്തിന് ഭൂമി ലഭിക്കണമെന്ന നിലപാട് തന്നെയാണ് തങ്ങള്‍ക്കുള്ളത്. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സഹായിച്ചത് സി.പി.എമ്മും കര്‍ഷക സംഘവുമാണ്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ ഭൂമിക്ക് നികുതി സ്വീകരിച്ചു. ചില സംഘടനകള്‍ കോടതിയെ സമീപിച്ച് ഇത് തടസപ്പെടുത്തി. പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തയാറാക്കിയ മൂന്ന് റിപ്പോര്‍ട്ടുകളും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമാണ്. മാനന്തവാടി സബ് കലക്ടര്‍ ഉള്‍പ്പെടെ തയാറാക്കിയ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചില്ല. കോടതിയില്‍ വിവിധ വകുപ്പുകള്‍ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കേസ് നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് എജിക്ക് കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇതിന്റെ വ്യക്തമായ തെളിവുകളുണ്ട്. ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാല്‍ കോടതി എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ റിവ്യു പെറ്റീഷന്‍ നടപടികളുമായി പോകാനാണ് ഞങ്ങള്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ പി.സി തോമസിന്റെ നിര്‍ദേശ പ്രകാരമാണ് പിന്നീട് ജയിംസ് നീങ്ങിയത്. നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago