കായിക താരം ജോബി മാത്യുവിന് മൂന്നു ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് മൂന്നു ലക്ഷം രൂപ നല്‍കാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. ജോബി മാത്യു ഇന്നലെയാണ് പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രിക്ക് നിവേദനം നല്‍കിയത്. ഉടന്‍ തന്നെ കായികവികസന നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. 2017 ലോക ഡ്വാര്‍ഫ് ഒളിംപിക്‌സില്‍ പവര്‍ലിഫ്റ്റിംങ്, ബാഡ്മിന്റ്ണ്‍ ഡബിള്‍സ്, ഷോട്ട്പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്. 25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടര്‍ പരിശീലനത്തിനുമാണ് മൂന്നു ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ താരം കെ.പി രാഹുലിന് ഒരു ലക്ഷം രൂപയും കായികവികസനിധിയില്‍ നിന്നും അനുവദിച്ചിരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനും, കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കായിക വികസന നിധി കൊണ്ടു ലക്ഷ്യം വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."