HOME
DETAILS

ഓണ്‍ലൈനില്‍ വീര്‍പ്പുമുട്ടി  വിദ്യാര്‍ഥികളും രക്ഷിതാക്കളും

  
backup
July 21 2020 | 02:07 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b5%81
 
കോഴിക്കോട്:  ഓണ്‍ലൈന്‍ പഠന രീതിയുമായി കുട്ടികള്‍ സാവകാശത്തില്‍ പൊരുത്തപ്പെട്ടുവരുന്നതിനിടെ ചില അധ്യാപകരുടെ ആവേശവും ധാരണയില്ലായ്മയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദമായി മാറുന്നുവെന്ന പരാതി ഉയരുന്നു. ഇതുവരെ പരിചിതല്ലാത്ത പഠനാന്തരീക്ഷവുമായി കുട്ടികളും പൊതുസമൂഹവും പതിയെ പൊരുത്തപ്പെട്ടു വരുമ്പോഴേക്കും താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ചില അധ്യാപകര്‍ അടിച്ചേല്‍പ്പിക്കുന്നതാണ് പ്രശ്‌നമാവുന്നത്. 
കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന തലത്തിലേക്ക് പഠനം മാറുന്നതായാണ് പല രക്ഷിതാക്കളും പറയുന്നത്. ഇനി ഓണ്‍ലൈന്‍ പഠനം മാത്രമായിരിക്കുമെന്ന തോന്നല്‍ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്നരീതിയില്‍ ഒന്നിനു പുറകെ ഒന്നായി പാഠഭാഗങ്ങളും അനുബന്ധ പ്രവൃത്തികളും പരീക്ഷകളുമെല്ലാം  അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആരോപണം.   പല അധ്യാപകരും  മത്സരിച്ച് ഹോം വര്‍ക്ക് നല്‍കുന്നത് പതിവാക്കിയിട്ടുണ്ട്. 
നല്ല  കഴിവും അനുകൂലായ സാഹചര്യങ്ങള്‍ വീട്ടിലുള്ളവരുമായ കുട്ടികള്‍ എല്ലാത്തിനും ഉടന്‍ പ്രതികരിക്കുകയും അധ്യാപകരുടെ പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്യുന്നുണ്ട്. എന്നാല്‍  ആവറേജുകാരായ ഭൂരിഭാഗത്തെ പരിഗണിക്കാതെയാണ് ഓണ്‍ലൈന്‍ പഠനം മുന്നോട്ടു പോകുന്നതെന്നാണ് സാമൂഹിക നിരീക്ഷകര്‍ പറയുന്നത്. ഭൗതിക സാഹചര്യങ്ങള്‍ ഒത്തുവന്നാലും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ കുട്ടികള്‍ ഇപ്പോഴും ഈ പഠനരീതിയില്‍ നിന്നും പുറത്താണ്. 
വീട്ടില്‍ ആകെയുള്ള ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവണമെന്നുമില്ല.  ആണെങ്കില്‍ തന്നെ അത് ജോലിക്ക് പോകുന്ന അച്ഛന്റെയോ അമ്മയുടെയോ കൈയില്‍ ആവാം.അത് ലഭ്യമാകുമ്പോള്‍ തന്നെ, വളരെ കുറച്ച് സൗകര്യങ്ങളും സംഭരണശേഷിയും മാത്രമുള്ള ഫോണില്‍ വിവരങ്ങള്‍ നിറഞ്ഞാല്‍ പെട്ടെന്ന് ഹാങ് ആയിപ്പോവാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍  അത് പരിഹരിക്കാന്‍ മാത്രമുള്ള സാങ്കേതിക അറിവ് വേണ്ടത്രയില്ലാത്ത ആളുകളാണ് സാധാരണക്കാരായ രക്ഷിതാക്കള്‍. ഈ ബോധം ഓരോ അധ്യാപകനും ഇപ്പോള്‍ പ്രത്യേകിച്ചും ഉണ്ടാവണമെന്നാണ് അധ്യാപകനും എഴുത്തുകാരനുമായ കെ.ടി ജോര്‍ജ് പങ്കുവെക്കുന്നത്.  അധ്യാപകഗ്രൂപ്പുകളിലും മറ്റിടങ്ങളിലുമൊക്കെ കാണുന്ന എല്ലാ പാഠ്യപ്രവര്‍ത്തനങ്ങളും വായിച്ചു നോക്കുക പോലും ചെയ്യാതെ കുട്ടിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് തള്ളുന്നവരുണ്ട്. 
ഇടുന്ന വര്‍ക്കുകള്‍ ഇത്ര സയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കണെന്ന തിട്ടൂരം നല്‍കി വാശിപിടിക്കുന്നവര്‍ പഠനത്തെ ഒരു ദുരന്തമാക്കി മാറ്റുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ ക്ലാസ് എന്നത് പഠന സമയങ്ങള്‍ വെറുതെയായി പോകുന്നത് ഒഴിവാക്കാനുള്ള ഒരു താല്‍ക്കാലിക പരിഹാരം  മാത്രമാണെന്നും അത് സാധാരണ ക്ലാസുകളുടെ ബദലല്ല എന്ന തിരിച്ചറിവ് അധ്യാപകര്‍ മറന്നു പോകരുതെന്ന അഭ്യര്‍ഥനയും രക്ഷിതാക്കളില്‍ പലരും നടത്തുന്നുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a few seconds ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  5 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  10 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  25 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  34 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  36 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago