ആര്യനാട് സ്‌കൂളിലെ അക്രമം;അന്വേഷണം ഇഴയുന്നു
നെടുമങ്ങാട്: ആര്യനാട് ഗവ.വി ആന്റ് എച്ച്.എസ്.എസില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തെ സംബന്ധിച്ചുള്ള പൊലിസ് അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് ഒരു വിവരവും പൊലിസിന് ലഭിച്ചിട്ടില്ല. അന്വേഷണം മന്ദഗതിയിലായതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് എസ്.എസ്.എല്‍.സി പരീഷ അവസാനിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്. ഹയര്‍ സെക്കന്ററി ബ്ലോക്കിലെ ഫാനുകളും ശുചി മുറികളിലെ ടാപ്പുകളും, പഴയ കെട്ടിടത്തിലെ ഓടുകളും തകര്‍ക്കുകയും ക്ലാസ് മുറികളുടെ ചുമരുകള്‍ എഴുതി വൃത്തികേടാക്കുകയും ചെയ്തിരുന്നു. പരീക്ഷ അവസാനിച്ച ദിവസം ഉച്ചക്ക് ശേഷമായിരിക്കാം സംഭവം നടന്നതെന്ന നിഗമനത്തിലാണ് സ്‌കൂള്‍ അധികൃതര്‍.
ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി പി.റ്റി.എ. പ്രസിഡന്റ് അന്‍സാരി ആര്യനാട് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെതിരേ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നു പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."