ഓവുചാലില്ല; സംസ്ഥാനപാതയില്‍ താറിളകുന്നു
ഉദുമ: കെ.എസ്.ടി.പി നവീകരിച്ച സംസ്ഥാനപാതയില്‍ ഓവുചാലുകള്‍ നിര്‍മിക്കാത്തതിനാല്‍ പലയിടത്തും താറുകള്‍ ഇളകി. റോഡിനോട് ചേര്‍ന്ന മണ്ണൊലിച്ചു പോയതിനാലും റോഡില്‍ വെള്ളക്കെട്ടായതിനാലുമാണ് റോഡുകള്‍ തകരാന്‍ കാരണമായത്. ചന്ദ്രഗിരി സംസ്ഥാനപാതയില്‍ ഓവുചാലുകള്‍ പൂര്‍ത്തിയാക്കാത്തിനാല്‍ മഴപെയ്താല്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുകയാണ്.
ജെ.സി.ബി ഉപയോഗിച്ച് താല്‍ക്കാലികമായി കീറിയ ചാലുകള്‍ മണ്ണിടിഞ്ഞ് പോയതിനാല്‍ പലതും അടഞ്ഞുപോവുകയും ചെയ്തു. ചളിയംകോട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാലത്തിനു സമീപം റോഡുകള്‍ വീണ്ടുകീറിയെങ്കിലും നന്നാക്കാന്‍ ഇതുവരെ നടപയിടായിട്ടില്ല. ചെമ്മനാട്, ചന്ദ്രഗിരി പ്രദേശങ്ങളിലാണ് മണ്ണൊലിച്ച് പോയതിനെ തുടര്‍ന്ന് പാതയോരത്തു നിന്നും താറുകള്‍ ഇളകിയത്.
സംസ്ഥാന പാതയിലൊരിടത്തും ഓവുചാലുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനെ തുടര്‍ന്ന് തൃക്കണ്ണാട്ടും ഉദുമയിലുമൊക്കെ റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."