HOME
DETAILS
MAL
ജെ.ജെ കമ്പനിക്ക് 32,000 കോടി പിഴ
backup
July 13 2018 | 20:07 PM
വാഷിങ്ടണ്‍: ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍സ് (ജെ.ജെ)കമ്പനി ഉല്പന്നങ്ങള് ഉപയോഗിച്ചതിലൂടെ കാന്‍സറുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസ് കോടതി കമ്പനിക്ക് 4.7 ബില്യന്‍ ഡോളര്‍ (32,000 കോടി രൂപ) പിഴ ചുമത്തി . ജെ.ജെ ഉല്‍പ്പനങ്ങള്‍ ഉപയോഗിച്ചതിലൂടെ 22 സ്ത്രീകള്‍ക്കാണ് കാന്‍സര്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചവര്‍ക്കാണ് ഒവാരിയന് കാന്‍സര്‍ കണ്ടെത്തിയത്. ആറാഴ്ചത്തെ വിചാരണക്ക് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ കോടതി വിധി നിരാശപ്പെടുത്തിയെന്നും അപ്പീല്‍ നല്‍കുമെന്നും ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍സ് അഭിഭാഷകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."