ഇന്ധന ഇറക്കുമതി: ഉത്തരകൊറിയ യു.എന്‍ ഉപരോധം ലംഘിച്ചെന്ന് യു.എസ്
സിംഗപ്പൂര്‍: സംസ്‌കരിച്ച ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട് യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉത്തരകൊറിയ ലംഘിച്ചെന്ന് യു.എസ്. അനധികൃതമായി എണ്ണ ഇറക്കുമതി ചെയ്തതിനാല്‍ ഉത്തരകൊറിയയിലേക്കുള്ള മുഴുന്‍ എണ്ണ ഇറക്കുമതികളും നിര്‍ത്തിവയ്ക്കണമെന്ന് യു.എസ് യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. അനധികൃത എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എ.എഫ്.പി പുറത്തുവിട്ട റിപ്പോര്‍ട്ട് യു.എസ് രക്ഷാസമതിക്ക് കൈമാറി.
ജനുവരി ഒന്നിനും മെയ് 30നും ഇടയില്‍ 759 793 ബാരല്‍ ഇന്ധനം ഉത്തരകൊറിയയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടലിലിലൂടെ കപ്പലുകള്‍ വഴിയാണ് അനധികൃത ഇന്ധന കൈമാറ്റം നടന്നത്.
അനധികൃത ഇന്ധന കടത്തിന് പിന്നില്‍ റഷ്യയും ചൈനയുമാണെന്നാണ് യു.എസ് ആരോപിക്കുന്നത്. രക്ഷാസമതിയുടെ തീരുമാനപ്രകാരം വര്‍ഷത്തില്‍ 500000 ബാരല്‍ സംസ്‌കരിച്ച ഇന്ധനം ഇറക്കുമതി ചെയ്യാന്‍ മാത്രമാണ് അനുമതി നല്‍കിയത്. ഇത് ലംഘിച്ചുവെന്നാണ് യു.എസിന്റെ ആരോപണം. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി മൈക്‌പോംപിയോ ഉത്തരകൊറിയന്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് യു.എസ് ആരോപണം. ആണവനിരായുധീകരണം പുരോഗിതിയിലാണെന്നായിരുന്നു പോംപിയോയുടെ പ്രതികരണം. എന്നാല്‍ യു.എസിന്റെ സമീപനം ഗുണ്ടകളെ പോലെയാണെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ ആണവ നിരായുധീകരണ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരിശ്രമിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ആവശ്യപ്പെട്ടു. ആണവ നിരായുധീകരണ വാഗ്ദാനം കിം ജോങ് ഉന്‍ പാലിക്കുകയാണെങ്കില്‍ ഉ.കൊറിയയെ പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിനുണ്ടാവും.
നിരായുധീകരണ വഴികള്‍ എളുപ്പമല്ല. എന്നാല്‍ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ആത്മാര്‍ഥതയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ലക്ഷ്യം നേടാനാവുമെന്ന് മൂണ്‍ ജോ പറഞ്ഞു. സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവരുടെ വിമര്‍ശനങ്ങള്‍ ഇരു നേതാക്കളും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."