ആശങ്ക ആകാശത്തോളം: ചികിത്സയിലുള്ള 53 പേര് ഐ.സി.യുവില്‍, ഒന്‍പത് പേര് വെന്റിലേറ്ററില്‍
തിരുവനന്തപുരം: കൊവിഡ് ആശങ്ക ആകാശത്തോളം ഉയര്‍ന്ന കേരളത്തില്‍ ഇപ്പോള്‍ ചികിത്സയിലുള്ള 8056 പേരില്‍ 53 പേരും തുടരുന്നത്
ഐസിയുവില്‍. ഒന്‍പത് പേര് വെന്റിലേറ്ററിലാണ് തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കേസ് പെര് മില്യണ്‍ കേരളത്തില്‍ 419.1 ആണ്. ഫെറ്റാലിറ്റി റേറ്റ് കേരളത്തില്‍ 0.31 ആണ്. സംസ്ഥാനത്ത് ഇതുവരെ 86959 പേരെ പ്രൈമറി കോണ്ടാക്ടായും 37937 പേരെ സെക്കന്‍ഡറി കോണ്ടാക്ടായും കണ്ടെത്തി.
സംസ്ഥാനത്ത് ഇന്നും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണ്. 226 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. കൊല്ലത്ത് 133 പേര്‍ക്കും ആലപ്പുഴയില്‍ 120 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ കണ്ടെത്തിയത്. കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 101 പേര്‍ക്കാണ്.
ആകെ പോസിറ്റീവ് കേസില്‍ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായി. തിരുവനന്തപുരത്ത് ഇത് 94.4 ശതമാനം. 15975 കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. 4533 പേര് ഇവിടെ ചികിത്സയിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ 3.42 ലക്ഷം മാസ്കും 3.86 ലക്ഷം പിപിഇ കിറ്റും സ്റ്റോക്കുണ്ട്. 80 വെന്റിലേറ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങി. 270 ഐ.സി.യു വെന്റിലേറ്റര്‍ കേന്ദ്രസര്‍ക്കാര്‍ നല്കി. രണ്ടാഴ്ചക്കുള്ളില്‍ 50 വെന്റിലേറ്റര്‍ കൂടി കേന്ദ്രം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."