സമസ്ത പൊതുപരീക്ഷക്ക് മുള്ളൂര്‍ക്കര ഡിവിഷനില്‍ വിപുലമായ ഒരുക്കങ്ങള്‍
മുള്ളൂര്‍ക്കര: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടക്കുന്ന പൊതു പരീക്ഷ ഏപ്രില്‍ 14,15 തിയതികളില്‍ നടക്കും. അഞ്ച് ,ഏഴ് ,പത്ത് ,പ്ലസ് ടു ക്ലാസുകളിലാണ് പൊതു പരീക്ഷ നടക്കുന്നത്.
മുള്ളൂര്‍ക്കര ,ദേശമംഗലം ,ഓട്ടുപാറ ,ചേലക്കര എന്നീ റെയ്ഞ്ചുകളടങ്ങുന്ന മുള്ളൂര്‍ക്കര ഡിവിഷനില്‍ അഞ്ചാംക്ലാസില്‍ 82 സെന്ററുകളില്‍ 1180 കുട്ടികളും ,ഏഴാം ക്ലാസില്‍ 74 സെന്ററുകളില്‍ 792 ഉം , 10-ാം ക്ലാസില്‍ 39 സെന്ററുകളില്‍ 254 ഉം , പ്ലസ്ടുവില്‍ അഞ്ച് സെന്ററുകളില്‍ 15 പേരുമാണ് ഈ വര്‍ഷം പൊതു പരീക്ഷക്കിരിക്കുന്നത്.
96 സൂപ്പര്‍വൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട് . പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള പരിശീലനം 13ന് വൈകിട്ട് മൂന്നുമണിക്ക് മുള്ളൂര്‍ക്കര നുസ്രത്തുല്‍ ഇസ്ലാം മദ്റസയില്‍ വച്ച് നടക്കും.
മുള്ളൂര്‍ക്കര റെയ്ഞ്ച് പ്രസിഡന്റ് പി. ഖാലിദ് മദനി അധ്യക്ഷനായി സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സൂപ്രണ്ട് ഫസലുറഹ്മാന് ഫൈസി പരിശീലനത്തിന് നേതൃത്വം നല്‍കും. നാലു റെയ്ഞ്ചുകളിലെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ഭാരവാഹികള്‍ യോഗത്തില്‍ സംബന്ധിക്കും.സൂപ്പര്‍വൈസര്‍ സേവനത്തിനുള്ള അറിയിപ്പ് ലഭിച്ച അധ്യാപകര്‍ മദ്റസാ കമ്മിറ്റിയുടെ സാക്ഷ്യപത്രവും ഐഡന്റിറ്റി കാര്‍ഡും സഹിതംനാളെ മൂന്ന് മണിക്ക് മുന്‍പായി ഡിവിഷന് കേന്ദ്രത്തിലെത്തി പരിശീലനത്തില്‍ പങ്കെടുത്ത് പരീക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങേണ്ടതാണെന്ന് സൂപ്രണ്ട് ഫസലുറഹ്മാന് ഫൈസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."