' എന്റെ താനൂര്‍' എന്ന പേരില്‍ എം.എല്‍.എയുടെ കര്‍മപദ്ധതി
തിരൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ വികസന പദ്ധതികള്‍ കോര്‍ത്തിണക്കി എന്റെ താനൂര്‍ എന്ന പേരില്‍ കര്‍മ പദ്ധതി ആവിഷ്ക്കരിച്ചതായി വി അബ് ദുറഹ്മാന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വേഗത്തില്‍ തുടങ്ങുമെന്ന് എം.എല്‍.എ പറഞ്ഞു. താനൂര്‍ നഗരസഭ, ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകലെ ഉള്‍പ്പെടുത്തി സമഗ്ര കുടിവെള്ള പദ്ധതിക്ക് ബജറ്റില്‍ 77 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. തെയ്യാല റെയില്‍വെ മേല്‍പ്പാലത്തിന് ബജറ്റില്‍ 23കോടി അനുവദിച്ചിട്ടുണ്ട്. അഞ്ചു കോടിരൂപ ചെലവില്‍ സ് റ്റേഡിയം നിര്‍മാണത്തിന് ഉടന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തും. ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഹൈടെക് സ്കൂളാക്കും. ഈ വര്‍ഷം മാത്രം 180 കോടി രൂപയുടെ വികസനം താനൂരില്‍ നടക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."