പ്രതിഷേധ സമരം നടത്തി
നീലേശ്വരം: ദേശീയപാത വികസനത്തിനും റെയില്‍വേ മേല്‍പാലം നിര്‍മാണത്തിനും വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ ഇരുനൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങാന്‍ സാധ്യതയുള്ള കാര്യങ്കോട് ശുദ്ധജല വിതരണ പദ്ധതി നിലനിര്‍ത്തുക, ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കാര്യങ്കോട് മൈത്രി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കാര്യങ്കാട് ശുദ്ധജല വിതരണ പദ്ധതി പമ്പ് ഹൗസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി.
സംഘം സെക്രട്ടറി രമേശന് കാര്യങ്കോട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഇ. രമേശന് അധ്യക്ഷനായി. എ. കുഞ്ഞിരാമന്, കെ. രാജു, കെ. അശോകന്, കെ. പ്രഭാകരന്, ടി.കെ ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്: ജി.എസ്.ടി തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവന്‍ മരാമത്ത് പ്രവര്‍ത്തികളും ബഹിഷ്കരിച്ചു കൊണ്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് കാഞ്ഞങ്ങാട് നഗരസഭാ യൂനിറ്റിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ സമരം സംസ്ഥാന രക്ഷാധികാരി ഇ.വി കൃഷ്ണപ്പൊതുവാള് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മധുപൊന്നന് അധ്യക്ഷനായി. കെ.പി സുരേഷ്, എ.വി ശ്രീധരന്, യൂനിറ്റ്സെക്രട്ടറി എം. മുനീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."