സ്വര്‍ണ ഉല്‍പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി സഊദി
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പാദക രാജ്യമായി മാറാന്‍ സഊദി ശ്രമം തുടങ്ങി. നിലവിലെ ഉല്‍പാദനം മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കാനാണ് സഊദി തയ്യാറെടുക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ ഉല്‍പാദനം ഇരട്ടിയിലധികമായി ഉയര്‍ത്തുന്നതിന് സഊദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) ശ്രമിക്കുന്നതായി കമ്പനി സി.ഇ.ഒ ഡാരിന്‍ ഡേവിസ് പറഞ്ഞു. നിലവില്‍ 4,15,000 ഔണ്‍സ് ആണ് കമ്പനിയുടെ ഉല്‍പാദനം. 2025 ആകുമ്പോഴേക്ക് പത്ത് ലക്ഷം ഔണ്‍സ് സ്വര്‍ണ്ണം ഉല്‍പാദിപ്പിക്കാനാണ് കംബനിയുടെ പദ്ധതി. ഇതോടെ ലോകത്തെ ഏറ്റവും വലിയ ഇരുപത് സ്വര്‍ണ ഉല്‍പാദക രാജ്യങ്ങളില്‍ ഒന്നായി സഊദി അറേബ്യ മാറും.
അന്താരാഷ്ട്ര തലത്തിലുള്ള വിവിധ തര്‍ക്കങ്ങളും മാന്ദ്യ ഭീതിയുമെല്ലാം സ്വര്‍ണ്ണത്തിനുള്ള ഡിമാന്റ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണു നിലവിലുള്ളത് എന്നതിനാല്‍ സ്വര്‍ണ്ണ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിനു വലിയ പ്രാധാന്യമാണുള്ളത്. രാജ്യത്ത് ആകെ 1.3 ട്രില്ല്യന്‍ ഡോളറിന്റെ ധാതു സമ്പത്ത് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2035 വരെയുള്ള കാലത്ത് ലോഹങ്ങള്‍ക്കു വേണ്ടിയുള്ള ഖനനത്തിന് 740 കോടിയിലേറെ ഡോളര്‍ ചെലവഴിക്കുന്നതിന് സഊദി അറേബ്യക്കു പദ്ധതിയുണ്ട്. ഈ വര്‍ഷം ഖനനങ്ങള്‍ക്ക് 25 കോടി ഡോളറാണ് മആദിന്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദശകത്തിനിടെ ഖനനങ്ങള്‍ക്ക് പ്രതിവര്‍ഷം ചെലവഴിച്ച ശരാശരി തുകയുടെ മൂന്നിരട്ടിയാണിത്. ഖനന വ്യവസായ രംഗത്ത് പശ്ചാത്തല മേഖലയില്‍ 42,600 കോടി ഡോളര്‍ ചെലവഴിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. സ്വര്‍ണം, ചെമ്പ്, സിങ്ക് എന്നീ ലോഹങ്ങളുടെ ശേഖരങ്ങള്‍ മഅദിന്‍ കണ്ടെത്തുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ തര്‍ക്കവും മാന്ദ്യത്തെ കുറിച്ച ഭീതിയും അലൂമിനിയം അടക്കമുള്ള ചില ചരക്കുകളുടെ വില കുറഞ്ഞതും സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട് നിലവില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."