പോക്‌സോ നിയമം ബോധവല്‍ക്കരണ ക്യാംപ് തുടങ്ങി
കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ഭവന്‍സ് ലോ കോളജ് ലീഗല്‍ എയ്ഡ് ക്ലിനിക്കും സംയുക്തമായി സപ്തദിന നിയമ ബോധവല്‍ക്കരണ ക്യാംപ് തിരുനെല്ലി പനവല്ലി എല്‍.പി സ്‌കൂളില്‍ തുടങ്ങി. ആദിവാസികള്‍ക്കിടയിലെ ബാലവിവാഹം തടയുന്നതിന് 'പോക്‌സോ' ആക്ടിനെക്കുറിച്ച് ബോധവല്‍കരിക്കുകയാണ് ക്യാംപിന്റെ ലക്ഷ്യം.
ക്യാംപ് ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ.എ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭവന്‍സ് ലോ കോളജ് ഡയറക്ടര്‍ അഡ്വ. പരമേശ്വരന്‍ അധ്യക്ഷനായി. എ.എസ്.പി ജയദേവ് ആദിവാസികള്‍ക്കിടയില്‍ 'പോക്‌സോ' ആക്റ്റ് നടപ്പാക്കുമ്പോഴുള്ള സങ്കീര്‍ണതകളെക്കുറിച്ചും മറ്റു നിയമ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചു. ഷെഡ്യൂള്‍ഡ് ട്രൈബ് സ്‌പെഷ്യല്‍ കോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ എമം. വേണുഗോപാല്‍ 'സാധാരണക്കാരും നിയമവും' എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ അഡീ. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് പഞ്ചാബകേശന്‍, മാനന്തവാടി ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ നജ്മല്‍ അമീര്‍, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, പഞ്ചായത്തംഗം കെ ശ്രീജ, താലൂക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി ദിനേശ്, ഭവന്‍സ് ലോ കോളജ് ലീഗല്‍ എയ്ഡ് ക്ലിനിക് സ്റ്റുഡന്റ് റപ്രസെന്റേറ്റീവ് ജംഷീര്‍, അസി. ടെബല്‍ ്രെഡവലെപ്‌മെന്റ് ഓഫിസര്‍ ജി. പ്രമോദ് സംസാരിച്ചു.
ഇന്ന് വൈകിട്ട് നാലിന് സബ് കലക്ടര്‍ പ്രേംകുമാര്‍ ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ ലീഗല്‍ സര്‍വേയും ബോധവല്‍ക്കരണവും നടത്തിയ ശേഷം ക്യാംപ് ഈമാസം 30ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."