HOME
DETAILS

മകന് കോണ്‍ഗ്രസ് സീറ്റ്; അനില്‍ ശര്‍മ ബി.ജെ.പി മന്ത്രിസഭ വിട്ടു

  
backup
April 12, 2019 | 9:14 PM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85

 

ഷിംല: മകന്‍ ആശ്രയ് ശര്‍മ മാണ്ഡിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥിയായതോടെ ഹിമാചല്‍ പ്രദേശിലെ ഊര്‍ജമന്ത്രി അനില്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. രാജി സന്തോഷത്തോടെ സ്വീകരിക്കുന്നതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ വ്യക്തമാക്കി. മകന്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്‍പേ അനില്‍ ശര്‍മ രാജിവെക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.


മാര്‍ച്ച് 25ന് അനില്‍ ശര്‍മയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ് റാമും ആശ്രയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മാര്‍ച്ച് 29ന് ആശ്രയ് മാണ്ഡിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുകയും ചെയ്തു. 2017ല്‍ മാണ്ഡിയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായാണ് അനില്‍ ശര്‍മ ജയിച്ചത്. തുടര്‍ന്ന് മന്ത്രിയാവുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെറുമകന്‍ ആശ്രയിന് മാണ്ഡി സീറ്റ് ലഭിക്കുന്നതിനു വേണ്ടി സുഖ് റാം ബി.ജെ.പിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിറ്റിങ് എം.പി രാംസ്വരൂപ് ശര്‍മയെ തന്നെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി തീരുമാനം.
അതോടെയാണ് സുഖ് റാമും ആശ്രയും ബി.ജെ.പി വിട്ടത്. സുഖ് റാം കുടുംബത്തിന്റേത് അവസരവാദ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരുക്ക്; അപകടം യാത്രക്കാര്‍ നിറഞ്ഞ ബസില്‍

Kerala
  •  2 days ago
No Image

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ; ഒമാൻ ഈ വർഷത്തെ വിശിഷ്ടാതിഥി

uae
  •  2 days ago
No Image

മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പാലം കടന്ന് കുതിച്ചെത്തുന്ന മണ്ണും വെള്ളവും, ലക്ഷ്യം തേടിയെത്തുന്ന മനുഷ്യരും

Kerala
  •  2 days ago
No Image

യുഎഇ സ്വകാര്യ ട്യൂട്ടർ പെർമിറ്റ്: ആർക്കൊക്കെ അപേക്ഷിക്കാം? എന്തൊക്കെ രേഖകൾ വേണം?

uae
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍: തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; രണ്ടു മരണം, നിരവധി പേരെ കാണാതായി

Kerala
  •  2 days ago
No Image

'ഭീഷണി തുടര്‍ന്നാല്‍ ഇനി ചര്‍ച്ചകളുണ്ടാവില്ല' ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

മണ്ണ് മാറ്റാന്‍ ജൂണ്‍ 20ന് ഉത്തരവിറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  2 days ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  2 days ago