സഊദിയിൽ ഇന്ന് 2,051, രോഗ മുക്തി, 31 മരണം, 2,201 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,051 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 31 രോഗികൾ മരണപ്പെടുകയും 2,201 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
عاجل ?
— خبر عاجل (@AJELNEWS24) July 25, 2020
.
.
وزارة الصحة:
عدد المصابين بفيروس كورونا اليوم 2201 وتوزيعهم في مدن المملكة كالتالي:
.
.
السعودية pic.twitter.com/qUXEe5mS4X
അതേസമയം, നിലവിൽ 2,120 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. 44,488 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് റിയാദിലാണ്. റിയാദ് 118, ഹുഫൂഫ് 115, മുബാറസ് 107, ദമാം 106, ഖമീസ് മുശൈത് 104, മക്ക 103 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,703 ആയും വൈറസ് ബാധിതർ 264,973 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,051 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 217,782 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."