പുളിങ്കുടി മേഖലയില്‍ കുടിവെള്ളം നിലച്ചത് പ്രദേശവാസികളെ ദുരിതത്തിലാക്കി
വിഴിഞ്ഞം: പുളിങ്കുടി മേഖലയില്‍ ജലവിതരണം നിലച്ചിട്ട് ആഴ്ചകളായത് ജനങ്ങളെ വലക്കുന്നു. പുളിങ്കുടി , നെട്ടത്താന്നി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കത്തുന്ന ചൂടില്‍ കുടിവെള്ളം കിട്ടാതെ വലയുന്നത്. കാഞ്ഞിരംകുളം ജല അതോറിറ്റിക്ക് കീഴിലുള്ള പുളിങ്കുടി ജലവിതരണ പദ്ധതിക്ക് കീഴിലെ പ്രദേശങ്ങളിലാണ്
കുടിവെള്ളം നിലച്ചത്. മൂന്നാഴ്ചയായിട്ടും അധികൃതര്‍ പ്രശ്പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജലവിതരണ കേന്ദ്രത്തിലെ രണ്ട് പമ്പുകള്‍ കോടായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് കാഞ്ഞിരം കുളം ജല അതോറിറ്റി അധികൃതര്‍ പറഞ്ഞത്. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
വേനല്‍ കനത്തതോടെ ജലക്ഷാമം രൂക്ഷമായ മേഖലയില്‍ ദാഹജലത്തിനടക്കം ജനം നെട്ടോട്ടമോടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വേനല്‍ കനത്തതോടെ കുടിവെള്ള വിതരണ കാര്യത്തില്‍ ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല എന്ന് മുന്നറിയപ്പുമായി സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നതിനിടെയാണ് അധികൃതരുടെ നിസംഗത കാരണം പുളിങ്കുടി മേഖലയിലെ ജനങ്ങള്‍ ആഴ്ചകളായി കുടിവെള്ളം നിലച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."