HOME
DETAILS

വര്‍ക്കലയില്‍ ഉത്സവത്തിനെത്തിച്ച ആനകള്‍ വിരണ്ടോടി

  
backup
April 13 2019 | 02:04 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

വര്‍ക്കല: വര്‍ക്കലയില്‍ ഉത്സവത്തിനെത്തിച്ച ആനകള്‍ വിരണ്ടോടിയത് പ്രദേശത്ത് ഭീതി പരത്തി. വര്‍ക്കല വട്ടപ്ലാംമൂട്ടില്‍ ഘോഷയാത്രക്കിടെ ഇടഞ്ഞ ആനയാണ് പ്രദേശത്തെ രണ്ടു കിലോമീറ്ററോളം മേഖലകളില്‍ ഭീതി പരത്തിയത്. ഇതില്‍ ഇടവ മാന്തറയില്‍ അക്രമാസക്തനായ ആന രണ്ടാംപാപ്പാനെ നിലത്തടിച്ചുകൊന്നു. കൊല്ലം കുണ്ടറ കരിപ്ര മേനവന്‍ചിറ മേലതില്‍ വീട്ടില്‍ സ്വദേശി ബൈജു(45)വാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടവ മാന്തറ ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടു വന്ന പരവൂര്‍ പുത്തന്‍കുളം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള രാജശേഖരന്‍ എന്ന ആനയാണ് അക്രമാസക്തനായത്. ഇന്നലെ രാവിലെ ഒന്നാം പാപ്പാനായ പാരിപ്പള്ളി വേളമാനൂര്‍ പുലിക്കുഴി സ്വദേശി സതീശനെ(38) ആന എടുത്തെറിഞ്ഞിരുന്നു. വൈകിട്ട് മൂന്നരയോടെ ആനക്കടുത്തെത്തിയ രണ്ടാം പാപ്പാനായ ബൈജുവിനെ തുമ്പിക്കൈയില്‍ തൂക്കിയെറിയുകയും നിലത്തുവീണ ബൈജുവിനെ വീണ്ടും തൂക്കിയെടുത്തുയര്‍ത്തിയ ശേഷം നിലത്തടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പാരിപ്പള്ളി സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയിരൂര്‍ പൊലിസും കൊല്ലത്തു നിന്നെത്തിയ എലഫെന്റ് സ്‌ക്വാഡും സ്ഥലത്തെത്തി.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് വട്ടപ്ലാംമൂട്ടില്‍ ആന ഇടഞ്ഞോടിയത്. ശ്രീനിവാസപുരത്തിന് സമീപം കണ്വാശ്രമം മഠത്തില്‍ വിളാകം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടയിലാണ് ആന വിരണ്ടത്.
രണ്ട് കിലോമീറ്ററോളം റോഡിലൂടെ ഓടിയ ആന പാലച്ചിറയിലെത്തിയാണ് നിന്നത് . പുത്തന്‍കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മോദിയെന്ന ആനയാണ ഇടഞ്ഞത്.
ആനപ്പുറത്ത് മൂന്നുപേരുണ്ടായിരുന്നു. പാലച്ചിറവരെ വിരണ്ടോടിയ ആന ഒരു പുരയിടത്തില്‍ കയറി നിന്നു. അവിടെ വച്ചാണ് പാപ്പാന്‍മാര്‍ക്ക് ആനയെ തളയ്ക്കാനായത്. റോഡിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനിടെ അതുവഴി പോയ ബൈക്കില്‍ നിന്നുള്ള ഹാലജന്‍ ലൈറ്റിന്റെ തീകഷണമായ വെളിച്ചം കണ്ണില്‍ത്തറച്ചാണ് ആന വിരണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago