ബി.ജെ.പി വിജയിച്ച ഉത്തരാഖണ്ഡില്‍ വോട്ടിങ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്
ഡെറാഡൂണ്‍: ബി.ജെ.പി വന്‍ വിജയം നേടിയ ഉത്തരാഖണ്ഡില്‍ വോട്ടിങ് യാന്ത്രങ്ങള്‍ ജുഡീഷ്യല്‍ സ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വികാസ് നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന നവ്പ്രഭാതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
തോല്‍വിക്കു കാരണം വോട്ടിങ് യങ്ങ്രളിലെ തിരിമറിയെന്നായിരുന്നു നവ് പ്രഭാതിന്റെ പരാതി. ഫെബ്രുവരി 15നു നടന്ന തെരഞ്ഞെടുപ്പില്‍ 6000 വോട്ടുകള്‍ക്കാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേശീയ-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും വികാസ് നഗര്‍ എം.എല്‍.എ മുന്നാ സിങ് ചൗഹാനും നോട്ടീസയച്ചിട്ടുണ്ട്. ആറ ആഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കസ്റ്റഡിയിലെടുത്ത വോട്ടിങ് യന്ത്രങ്ങളില്‍ നിന്നു പരിശോധനാ ഫലം പുറത്തുവരുന്നത് വരെ തെരഞ്ഞെടുപ്പുകളില്‍ ഇലക്ടോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
രാജ്യവ്യാപകമായി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ഹൈക്കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."