പ്രദീപ് കുമാറിന്റെ മൂന്നാംഘട്ട പര്യടനം പുരോഗമിക്കുന്നു
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാര്‍ ഇന്നലെ സൗത്ത് മണ്ഡലത്തില്‍ പര്യടനം നടത്തി. ്യവസായശാലകളിലും ആശുപത്രികളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. പുതിയറയിലെ കോമണ്‍വെല്‍ത്ത് ഓട്ടു കമ്പനി, മിംസ് ആശുപത്രി, ആപ്‌കോ ഹ്യൂണ്ടായ്, പോപ്പുലര്‍, തളി സമൂഹമഠം, കോംട്രസ്റ്റ് കണ്ണാശുപത്രി,
ഉച്ചക്ക് ശേഷം പേരാച്ചിക്കുന്ന്, കിണാശേരി ബസാര്‍, മാങ്കാവ് തളിക്കുളങ്ങര, കല്ലായി കട്ടയാട്ട് പറമ്പ്, പാലാട്ട് നഗര്‍, ബി.എസ്.ടി പാലം, ഇടിയങ്ങര മാര്‍ക്കറ്റ്, ചിന്താ കോര്‍ണര്‍, കുണ്ടുങ്ങല്‍, മുതലക്കളം, തട്ടാങ്കണ്ടി, കുതിരവട്ടം, പള്ളിമലക്കുന്ന്, തൊണ്ടയാട്, ഉമ്മളത്തൂര്‍, വഴിപോക്ക്, തുടങ്ങി ഇരുപതോളം സ്വീകരണ കേന്ദ്രങ്ങളില്‍ പ്രദീപ് കുമാര്‍ പങ്കെടുത്തു.
എന്‍.സി മോയിന്‍ കുട്ടി, ഒ. രാജഗോപാല്‍, മുസാഫര്‍ അഹമ്മദ്, മേലടി നാരായണന്‍, ടി.വി കുഞ്ഞായിന്‍ കോയ, മുരളി പട്ടേരി, സി.പി ഹമീദ്, പി.കെ നാസര്‍, കാനങ്ങോട്ട് ഹരിദാസന്‍, ടി. ദാസന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിയോടൊപ്പം പ്രചരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."