ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
പൂച്ചാക്കല്‍: പാണാവളളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിലെ സി സി ടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
ക്ഷേത്രത്തിന്റെ ആനപന്തലിലാണ് ഇരുമ്പുകൂടുള്ള കാണിക്കവഞ്ചി സ്ഥാപിച്ചിരുന്നത്. അതിന്റെ താഴ് ഇരുമ്പു പൈപ്പ് ഉപയോഗിച്ചു തല്ലിതകര്‍ത്ത് കാണിക്കവഞ്ചിയിലെ പണം അടങ്ങിയ ചാക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയാണ് മോഷണം നടന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചയാളാണ് മോഷ്ടാവ്. ഒപ്പം മറ്റാരുമില്ല.
ഇയാള്‍ ആദ്യം കാണിക്കവഞ്ചിയുടെ അടുത്തെത്തി നിരീക്ഷിച്ചു പോകുന്നതായി ദൃശ്യങ്ങളുണ്ട്.
രണ്ടു മിനിറ്റിനിടെ വീണ്ടുമെത്തി ഷര്‍ട്ടിന്റെ പിറകില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു താഴ് തകര്‍ത്ത് പണമെടുക്കുന്നതായും വീഡിയോദൃശ്യങ്ങളില്‍ ലഭിച്ചു. ദൃശ്യങ്ങള്‍ പൂച്ചാക്കല്‍ പൊലീസിനു കൈമാറി.
ദൃശ്യങ്ങള്‍ കണ്ടവര്‍ ആരും അറിയുന്ന ആളല്ല മോഷ്ടാവെന്നും അവര്‍ പറയുന്നു. പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒടുവില്‍ കാണിക്കവഞ്ചിയില്‍ നിന്നും പണം ശേഖരിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."