എം.ജിയില്‍ ത്രിദിന രാജ്യാന്തര നാനോമെറ്റീരിയല്‍ കോണ്‍ഫറന്‍സിന് തുടക്കമായി
അതിരമ്പുഴ : എം.ജി സര്‍വകലാശാല ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്യൂന ിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി സംഘടിപ്പിക്കുന്ന നാലാമത് രാജ്യാന്തര നാനോമെറ്റീരിയല്‍ കോണ്‍ഫറന്‍സിന് തുടക്കം. സ്കൂള്‍ ഓഫ് പ്യുവര്‍ അപ്ലൈഡ് ഫിസിക്സ് ഓഡിറ്റോറിയത്തില്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫ്രാന്‍സിലെ ഡൂപെ ഡി ലോം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ബാസ്റ്റിന് സെന്റയര്‍, ഡോ. അഭിജിത് സാഹ, ഡോ. ശ്രീരാജ് ഗോപി, സിന്‍ഡിക്കേറ്റംഗം ഡോ. കെ. ജയചന്ദ്രന്, ഡോ. കെ. ഇന്ദുലേഖ, ഐ.ഐ.യു.സി.എന്‍.എന്‍. ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. കാഞ്ചന് ഉപാധ്യായ് എന്നിവര്‍ പ്രസംഗിച്ചു. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസ് സര്‍വകലാശാല ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ഡോ. മായ പി. നായര്‍, പി.എസ്.ആര്. കൃഷ്ണ, എന്‍. രാജേഷ്, ബീന മാത്യു, ഇ. കയല്‍വിഴി, സുബ്ബലക്ഷ്മി സെന്‍ ഗുപ്ത, റാണിമോള് സ്റ്റീഫന്‍, തൗദം ദേബ്രാജ് സിംഗ്, ആനന്ദരൂപ് ഗോസ്വാമി, എന്‍.വി.എസ്. വേണുഗോപാല്‍, എം. പത്മനാഭന്, മേനക് ഘോഷാല്‍, രഞ്ജിത്ത് കുമാര്‍, കാവ്യ സോമസുന്ദരം, ജയന്തി സുബ്ബലക്ഷ്മി, തൂലിക പ്രസാദ്, സ്വപ്ന നായര്‍, ഇ. മുഹമ്മദ് അഷ്റഫ്, ഒ.എല്‍. ഷണ്മുഖ സുന്ദരം, സീമ നാര, ആരുഷി ഗുപ്ത, എല്‍. ശ്രീനിവാസ, മഞ്ജു വര്‍മ്മ, റിങ്കി ഘോഷ്, സുമന് ഛേത്രി, അരുണ്‍ കുമാര്‍, ദേബാശ്രിത ഭാരതീയ, അപര്‍ണ രാജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് പോസ്റ്റര്‍ പ്രസന്റേഷനും സാംസ്കാരിക സായാഹ്നവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."