മലപ്പുറത്തെ തെരുവുവിളക്കുകള്‍ മിഴി തുറന്നു
മലപ്പുറം: ഹൈമാസ്റ്റ് വിളക്കിന് പുറമെ മലപ്പുറം നഗരത്തിലെ മുഴുവന്‍ തെരുവുവിളക്കുകളും മിഴി തുറന്നു. മാസങ്ങളായി പ്രകാശിക്കാതിരുന്ന നഗരത്തിലെ എല്‍.ഇ.ഡി വിളക്കുകളാണ് പ്രകാശം പരത്തി തുടങ്ങിയത്. കെ.എസ്.ഇ.ബി ടൈമര്‍ സംവിധാനം കാരണം കത്താത്തത്തും ബോര്‍ഡ് പോയതുമായ വിളക്കകള്‍ അറ്റകുറ്റപ്പണി നടത്തിയാണ് കത്തിക്കുന്നത്.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കോട്ടപ്പടി പൊലിസ് സ്റ്റേഷന് മുതല്‍ എം.എസ്.പി ക്യാംപ് വരെയും മഞ്ചേരി റോഡില്‍ മൂന്നാം പടിവരെയും ജൂബിലി റോഡിലെയും എല്‍.ഇ.ഡി വിളക്കുകളാണ് കത്തിച്ചത്. ടൈമര്‍ സംവിധാനത്തിന് പകരം പഴയത് പോലെ ഫ്യൂസ് സംവിധാനം ഏര്‍പ്പെടുത്തി. ടൈമറിലെ തകരാറാണ് പല വിളക്കുകള്യും കണ്ണടക്കാന്‍ കാരണം. രണ്ടു മൂന്നു ദിവസത്തിനകം കോട്ടപ്പടിയിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാകും.ജനകീയാസൂത്രണ പദ്ധതിയില്‍ ഫണ്ട് നീക്കിവച്ച് വാങ്ങിയ സാമഗ്രികള്‍ കൊണ്ടാണ് വിളക്കുകള്‍ അറ്റകുറ്റ പ്പണി നടത്തുന്നത്.
മലപ്പുറത്ത് നിന്ന് മേല്‍മുറി പിലാക്കല്‍, കാരാത്തോട്, കാട്ടുങ്ങല്‍, കാവുങ്ങല്‍ വരെയുള്ള എല്‍.ഇ.ഡി വിളക്കുകള്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."