HOME
DETAILS

കൊവിഡ് രോഗികള്‍ക്കായി രാവും പകലും ഓടി നടന്നു, വൈറസ് ബാധിതനായി; 27 കാരനായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത് ബില്ലടക്കാന്‍ പോലും പണമില്ലാതെ

  
backup
July 27, 2020 | 9:56 AM

national-delhi-doctor-27-dies-of-covid-2020

ന്യൂഡല്‍ഹി: രാജ്യത്തെ മഹാമാരി കീഴടക്കാന്‍ തുടങ്ങിയ അന്നു മുതല്‍ പ്രതിരോധ രംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു അയാള്‍. ജോഗിന്ദര്‍ ചൗധരിഎന്ന 27 കാരന്‍. കൊവിഡ് ബാധിതര്‍ക്കായി രാവെന്നും പകലെന്നുമില്ലാതെ ഓടി നടന്നു. മഹാമാരി അദ്ദേഹത്തേയും വെറുതെ വിട്ടില്ല. ഒടുവില്‍ സാന്ത്വനസ്പര്‍ശമനുഭവിച്ചവരെയെല്ലാം സങ്കടക്കടലില്‍ ആഴ്ത്തി അയാളും മരണത്തിലേക്ക്.

ബില്ലടക്കാനുള്ള പണം പോലും സ്വന്തമായില്ലായിരുന്നു ഒടുക്കം ആ യുവഡോക്ടര്‍ക്ക്. 3.4 ലക്ഷം രൂപയുടെ ആശുപത്രി ബില്ല് ഡോക്ടറുടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഒടുവില്‍ സഹപ്രവര്‍ത്തകരാണ് തുക സ്വരൂപിച്ച് ബില്ല് അടച്ചത്.

ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ചൗധരി. ഇത് കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാണ്. ഇവിടെ നിന്നാണ് ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോക് നായക് ആശുപത്രിയില്‍ ആദ്യ ചികിത്സ.

ആരോഗ്യനില മോശമായതോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റി. 3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്‍. ആ കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ല ആ ബില്ല്. സഹായം തേടി അച്ഛന്‍ ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു. സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്‍കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

മധ്യപ്രദേശ് സ്വദേശിയായ ജോഗിന്ദര്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡല്‍ഹി ബാബാ സാഹേബ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊവിഡ് രോഗികളെ ചികിത്സിച്ച ജാവേദ് അലി എന്ന ഡോക്ടറും കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

uae
  •  19 days ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്ന് ഏഴടി;ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  19 days ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  19 days ago
No Image

പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം

Kerala
  •  19 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  19 days ago
No Image

മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

Kerala
  •  19 days ago
No Image

പാക്- അഫ്ഗാന്‍ സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍; തീരുമാനം ദോഹ ചര്‍ച്ചയില്‍ 

International
  •  19 days ago
No Image

തീവ്ര ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി

Kerala
  •  19 days ago
No Image

ബിഹാറില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടി; എല്‍.പി.ജെ സ്ഥാനാര്‍ഥി സീമ സിങ്ങിന്റെ നാമനിര്‍ദ്ദേശ പട്ടിക തള്ളി, ബി.ജെ.പിയുടെ ആദിത്യ കുമാറും പുറത്ത് 

National
  •  19 days ago
No Image

രോഹിത് ശർമ്മ 500 നോട്ട് ഔട്ട്; ഇതിഹാസങ്ങൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

Cricket
  •  19 days ago