സ്വാശ്രയ കോളജ് ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കണം
കണ്ണൂര്‍: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ ജോലി ചെയ്യുന്ന അധ്യാപക അനധ്യാപകര്‍ക്കു വ്യവസ്ഥാപിതമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട കെ.കെ ദിനേശന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്ത നിര്‍ദേശം ഉടന്‍ നടപ്പാക്കണമെന്നു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്വാശ്രയ കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പല കോളജുകളിലേയും ജീവനക്കാര്‍ക്കു പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നതിനു പുറമെ, ചൂഷണത്തിനും വിധേയരാകുകയാണെന്നു കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.
കണ്‍വന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി രമേശന്‍ അധ്യക്ഷനായി. ജി.കെ ശ്രീരാഗ്, സി. നന്ദനന്‍, എ.പി ശശിധരന്‍, കെ.പി അബ്ദുല്‍ അസീസ്, ഇ.പി കൃഷ്ണകുമാര്‍, കെ. പ്രീതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."