HOME
DETAILS

രേഖകളില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

  
backup
July 15 2018 | 08:07 AM

gulf-news3-15-07-18


ജിദ്ദ: മതിയായ രേഖകളില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്ന പ്രവാസികള്‍ക്കും സഊദി പൗരന്‍മാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയപരമമായ അനുമതിയില്ലാതെ ഹജ്ജിനെത്തി പിടിക്കപ്പെടുന്ന പ്രവാസികളെ കയറ്റി അയക്കുമെന്നും സഊദി അറേബ്യയില്‍ അവര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രേഖകളില്ലാതെ ഹജ്ജിനെത്തുന്നവരെ പുറത്താക്കുന്നതിന് പുറമെ ജയില്‍ ശിക്ഷയും പിഴയും ചുമത്തുമെന്നും മന്ത്രാലയം പറഞ്ഞു. രേഖകളില്ലാതെ ഹജ്ജിനെത്തുന്ന സഊദി പൗരന്‍മാര്‍ക്കുള്ള ശിക്ഷ പിഴയോ ജയില്‍ ശിക്ഷയോ അവ രണ്ടും കൂടിയോ ആയിരിക്കും.

അതേ സമയം അംഗീകാരമില്ലാതെ ഹജ്ജിനെത്തുന്നത് തടയാന്‍ മക്കയിലെ വിവിധ ചെക്‌പോയന്റുകളില്‍ ഇപ്പോള്‍ തന്നെ പരിശോധന ശക്തമാക്കി. മക്കയിലെ താമസരേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാത്ത ഒരാളെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. മക്കയിലേക്കുള്ള ആറ് പ്രവേശക കവാടങ്ങളിലും പൊതുസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കനത്ത പരിശോധനയാണ് നടത്തുന്നത്. ജിദ്ദ, മക്ക എക്‌സ്പ്രസ് വേ, ഹറമൈന്‍ അതിവേഗ പാത, ത്വാഇഫില്‍ നിന്നുള്ള അല്‍ഹാദ, സേല്‍ കബീര്‍ തുടങ്ങിയ റോഡുകളിലെ ചെക് പോയന്റുകള്‍ വഴി അംഗീകൃത രേഖകളുള്ളവരെ മാത്രമേ മക്കയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഹജ്ജ് അനുമതി പത്രമോ, മക്കയില്‍ ഇഷ്യു ചെയ്ത താമസ രേഖയോ കൈവശമുണ്ടാകണം.

രേഖകളില്ലാതെയും വിശുദ്ധമാക്കപ്പെട്ട സ്ഥലങ്ങളില്‍ ശരിയായ ക്രമീകരണങ്ങളില്ലാതെ തങ്ങുന്നതും തടയാന്‍ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ രേഖകളില്ലാതെ തീര്‍ഥാടകരില്‍ അധികവും സഊദിയിലുള്ള പ്രവാസികളായിരുന്നു. മതിയായ രേഖകളുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഇത്തരത്തില്‍ എത്തുന്ന അനധികൃത ഹാജിമാര്‍ തടസ്സമാവുന്നു എന്നതാണ് നടപടികള്‍ കര്‍ശനമാക്കാന്‍ കാരണം. അനധികൃത തീര്‍ഥാടകര്‍ വഴികളില്‍ സ്ഥാപിക്കുന്ന ടെന്റുകള്‍ തീര്‍ഥാടകരുടെ സുഗമമായ പോക്കുവരവിന് തടസ്സമാവാറുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി ഹജ്ജ് ചെയ്യുന്നതിനെതിരെ ജിദ്ദയിലും മറ്റ് നഗരങ്ങളിലും വലിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഈ ക്രമീകരണങ്ങളെ പ്രവാസി സമൂഹവും പണ്ഡിതന്‍മാരും സ്വാഗതം ചെയ്തിട്ടുണ്ട്. മതിയായ രേഖകളില്ലാതെ ആരും ഹജ്ജിന് പുറപ്പെടരുതെന്ന് വിവിധ മലയാളി പ്രവാസി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago