ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലിസിനെ ആക്രമിച്ച് കടന്ന പ്രതി പിടിയില്‍
കൊണ്ടോട്ടി: കഞ്ചാവ് കേസില്‍ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ പൊലിസിനെ ആക്രമിച്ച് കടന്നു കളഞ്ഞ പ്രതി പിടിയില്‍. കൊണ്ടോട്ടി പുളിക്കല്‍ പുതിയേടത്ത് പറമ്പ് അബ്ദുല്‍ റഷീദിനെയാണ്(40)കൊണ്ടോട്ടി പൊലിസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ വച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.
കഞ്ചാവ് കേസില്‍ എക്സൈസ് വിഭാഗം പിടികൂടിയ റഷീദിനെ വടകരയിലെ എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് അയക്കാനായി കൊണ്ടുവരുന്നതിനിടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലെത്തിയപ്പോള് ഇയാള്‍ വെള്ളം ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പൊലിസുകാരില്‍ ഒരാള്‍ വെള്ളം വാങ്ങുന്നതിനായി പോയ സമയത്ത് രണ്ടാമത്തെയാളെ ആക്രമിച്ച് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
കൊണ്ടോട്ടി നെടിയിരുപ്പ് ഊരകം മലയില്‍ ഒളിച്ച് താമസിച്ചുവരികയായിരുന്നു പ്രതി.
കൊണ്ടോട്ടി എസ്.ഐ കെ.എ സാബുവിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് ഇന്നലെ വൈകിട്ട് രഹസ്യ സങ്കേതത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കേസില്‍ എക്സൈസ് വകുപ്പ് അരീക്കോട് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."