തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍
മാനന്തവാടി: തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍.
തിരുനെല്ലി ആശ്രമം സ്കൂളിന് പരിസരത്തും ഇവിടെ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിലുമാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ നയങ്ങള്‍ ബദലല്ലെന്നും യഥാര്‍ഥ ജനാധിപത്യം, പുത്തന്‍ ജനാധിപത്യം വിപ്ലവത്തിലൂടെയെന്നും മറ്റുമാണ് പോസ്റ്ററുകളിലുള്ളത്. സംഭവത്തെ തുടര്‍ന്ന് പൊലിസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് പരിശോധന നടത്തി.
കഴിഞ്ഞ മാസം 25ന് തിരുനെല്ലി ഫോറസ്റ്റ് ഐബിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 അംഗ മാവോയിസ്റ്റ് സംഘമെത്തുകയും വാച്ചര്‍ കുമാരനോട് ജീവനക്കാരുടെ വിവരങ്ങള്‍ ആരായുകയും ഐബിയില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിലെ വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും പൊലിസിന് തലവേദനയാകുകയാണ്.
ഇതിനിടെ വയനാട് ലോകസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."