HOME
DETAILS
MAL
കുന്തിപ്പുഴ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനസ്ഥാപിച്ചില്ല
backup
July 15 2018 | 20:07 PM
മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപ്പിച്ചില്ല. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മത്സ്യം കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്. നിലവില്‍ മരത്തിന്റെ പട്ടിക കൊണ്ട് താല്‍ക്കാലികമായി കെട്ടിയിരിക്കുകയാണ് കൈവരികള്‍. കോളജ് ഇറക്കം ഇറങ്ങി പാലത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് വഴി മാറുന്ന കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇത് അപകട ഭീഷണിയാണ്. മഴക്കാലമായതോടെ കുന്തിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. കാല്‍നടയാത്രക്കാര്‍ പുഴയിലേക്ക് വീഴാനുള്ള സാധ്യതയും കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."