തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ഇ.വി.എം അപ്ലോഡിങ് ആരംഭിച്ചു
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലേക്ക് അപ്ലോഡ് ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു. വോട്ടിങ് മെഷിനില്‍ ക്രമീകരിച്ച പ്രകാരം വോട്ടുകള്‍ രേഖപ്പെടുത്തിയതിനുശേഷം വിവിപാറ്റില്‍ കൃത്യമായി വോട്ടുകള്‍ പതിഞ്ഞിട്ടുണ്ടെന്ന് കലക്ടര്‍ ബാലറ്റ് പേപ്പര്‍ എണ്ണി തിട്ടപ്പെടുത്തി ഉറപ്പുവരുത്തി.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാലു കേന്ദ്രങ്ങളിലായി നടക്കുന്ന അപ്ലോഡിങ് പ്രവൃത്തിയുടെ മുന്നോടിയായാണ് കലക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്.
കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ്, പയ്യന്നൂര്‍ എ.കെ.എ.എസ് ജി.വി.എച്ച്.എസ് സ്കൂള്‍, മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നീ കേന്ദ്രങ്ങില്‍ ഇന്നലെയും ഇന്നുമായാണ് അപ്ലോഡിങ് പ്രവര്‍ത്തി നടക്കുന്നത്.
ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇ.സി.ഐ.എല്‍) എന്‍ജിനീയര്‍മാരാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി.പി അബ്ദുറഹ്മാന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, ഇ.സി.ഐ.എല്‍ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
16ന് രാവിലെ 7.30ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ ക്രമീകരിച്ച് സീല്‍ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."