ദേശീയപാതയില്‍ അപകട ഭീഷണി ഉയര്‍ത്തി വെള്ളക്കെട്ട്
ഫറോക്ക്: രാമനാട്ടുകരയില്‍ ഇന്നലെ യുവാവിന്റെ ജീവന് നഷ്ടപ്പെട്ട അപകടത്തിനു കാരണം ദേശീയപാതയിലെ വെള്ളക്കെട്ട്.
വാഹനങ്ങള്‍ ഇടതടവില്ലാതെ പായുന്ന ദേശീയപാതയില്‍ വന്‍ അപകട ഭീഷണിയാണ് വെള്ളക്കെട്ട് ഉയര്‍ത്തുന്നത്. യൂനിവേഴ്സിറ്റി റോഡില്‍ കെയര്‍വെല്‍ ഹോസ്പിറ്റല്‍ ജങ്ഷനിലാണ് ദേശീയപാതയില്‍ പകുതിയോളം വെള്ളം കെട്ടിനില്‍ക്കുന്നത്. ഡ്രൈനേജ് മണ്ണടിഞ്ഞു ഒഴുക്ക് തടസപ്പെട്ടതാണ് പാതയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങള്‍ പാതയുടെ മറുഭാഗത്തേക്ക് കടന്നുപോകുന്നതാണ് അപകടത്തിനടയാക്കുന്നത്.
ഇന്നലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കരുവന്തിരുത്തി സായ്മഠത്തിനു സമീപം ആവത്താന്‍ വീട്ടില്‍ വൈഷ്ണവ് ഇത്തരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കി പോകാനുള്ള ശ്രമത്തിനിടെയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വൈള്ളക്കെട്ട് ഒഴിവാക്കാനുളള ശ്രമത്തിനിടെ ബൈക്ക് തെന്നി വീഴുകയായിരുന്നു. ബൈക്കില്‍നിന്നു പാതയുടെ ഏതിര്‍ദിശയിലേക്ക് തെറിച്ചു വീണ വൈഷ്ണവ് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു നോഹ ബസിനടിയില്‍ പെടുകയായിരുന്നു.
ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കെട്ടിനില്‍ക്കുന്നത് ഇവിടെ കല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. ഇരുവശത്തുമുള്ള ഓടകളില്‍ മണ്ണടിഞ്ഞതും പാതക്ക് കുറുകെയുള്ള കലുങ്ക് മണ്ണടിഞ്ഞ് തൂര്ന്നതുമാണ് വെള്ളം കെട്ടിനില്ക്കാന് കാരണം.
വര്ഷക്കാലത്തിനു മുന്‍പ് ഡ്രൈനേജുകളില്‍ മണ്ണു നീക്കം ചെയ്യുന്ന ജോലി പാതിവഴിയില്‍ നിര്‍ത്തിയതായും ആരോപണമുണ്ട്. ഓടകളിലെയും കലുങ്കിലെയും മണ്ണ് നീക്കം ചെയ്ത് വെള്ളം ഒഴിഞ്ഞുപോകുന്നതിനുള്ള അവസരമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."