പണം തട്ടിയെടുത്തത് തുഷാര്‍; മകന്റെ പേരില്‍ ഏലത്തോട്ടം വാങ്ങി: സംയുക്ത സമരസമിതി
ആലപ്പുഴ: എസ്.എന്‍.ഡി.പി ഓഫിസില്‍ ജീവനൊടുക്കിയ കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന് 13 കോടി തട്ടിയെടുത്തെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലെന്നും തുക ഉപയോഗിച്ച് തുഷാര്‍ ഏലത്തോട്ടം വാങ്ങിയെന്നു തെളിഞ്ഞെന്നും എസ്.എന്‍.ഡി.പി യൂനിയന്‍ സംയുക്ത സമരസമിതി നേതാക്കള്‍.
ബന്ധുക്കളുടെ പേരില്‍ വസ്തു വാങ്ങുന്നത് ശ്രീനാരായണീരുടെ പണം കൊണ്ടാണെന്ന ആരോപണം സംബന്ധിച്ച രേഖകള്‍ നേതാക്കള്‍ പുറത്തുവിട്ടു.മഹേശന്റെ മേല്‍ ആരോപിക്കുന്ന തുക കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി മകന്റെയും അമ്മയുടെയും പേരില്‍ കുമളി ചക്കുപള്ളത്ത് 45 ഏക്കര്‍ ഏലത്തോട്ടം വാങ്ങി. തോട്ടം വാങ്ങിയ ഇടപാടില്‍ കോടികളുടെ സ്റ്റാമ്പ് വെട്ടിപ്പ് നടന്നതായും അവര്‍ ആരോപിച്ചു.
സംസ്ഥാനത്തെ കോളജുകളിലെയും സ്കൂളുകളിലേയും നിയമനങ്ങള്‍ വഴി വാങ്ങിയിട്ടുള്ള ഭീമമായ തുകകള്‍ കൊണ്ട് തുഷാര്‍ കേരളത്തിലും പുറത്തും ഫ്ളാറ്റുകളും ബാറുകളും ഹോട്ടലുകളും വാങ്ങിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ഭാരവാഹികളായ ശ്രീപാദം ശ്രീകുമാര്‍, അജയന് തങ്കപ്പന്, ബിജുദേവരാജ്, കെ.പി സുധി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."