HOME
DETAILS
MAL
ചൈനീസ് അതിര്‍ത്തിയിലെ പിന്മാറ്റം: അഞ്ചാംഘട്ട ചര്‍ച്ച തുടങ്ങി
backup
August 03 2020 | 03:08 AM
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്നുള്ള ചൈനീസ് സൈനിക പിന്മാറ്റം സംബന്ധിച്ച അഞ്ചാംഘട്ട സൈനികതല ചര്‍ച്ച തുടങ്ങി. പാന്ഗോങ് സോ, ഗോഗ്റ പട്രോള്‍ പോയിന്റ് 17 എന്നിവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ചാണ് ഇന്നലെ ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ പാന്ഗോങ് സോ, ഗോഗ്റ ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്ന് പിന്മാറാന് സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടതില്ലെന്നുമുള്ള നിലപാട് ചര്‍ച്ചയ്ക്കിടെ ചൈന സ്വീകരിച്ചതാണ് വിവരം.
ഈ രണ്ടു പ്രദേശങ്ങളും തങ്ങള്‍ക്ക് സുപ്രധാനമാണെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഗാല്‍വാന്‍ താഴ്വരയില് നിന്ന് പിന്മാറാന് നേരത്തെ തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്തിരുന്നു. ഹോട്ട് സ്പ്രിങില്‍ നിന്നും പിന്മാറ്റത്തിന് ചൈന തയാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."