ഫ്രാന്‍സിലെ പുരാതനമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ തീപിടുത്തം
പാരിസ്: ഫ്രാന്‍സിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം. പള്ളിയുടെ ഗോപുരം പൂര്‍ണമായും കത്തിനശിച്ചു.
850 വര്‍ഷം പഴക്കമുള്ള ദേവാലയമാണ് തീപിടുത്തത്തില്‍ നശിച്ചത്. ഈഫല്‍ ഗോപുരം കഴിഞ്ഞാല്‍ ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതിയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോട്രഡാം കത്തീഡ്രല്‍ ദേവാലയം. ദേവാലയത്തിന്റെ ഗോപുരത്തിലും അതിനോട് ചേര്‍ന്ന മേല്‍ക്കൂരിയിലുമാണ് തീപിടിത്തമുണ്ടായത്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന പരിപാടി മാറ്റിവച്ചു. നോട്രേഡാം നമ്മുടെ ചരിത്രമാണെന്നും പുന:സ്ഥാപിക്കുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു.
കത്തീഡ്രലില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. തൊഴിലാളികളുടെ കൈയില്‍ നിന്നുണ്ടായ പിഴവാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
പ്രാര്‍ഥനകള്‍ ചൊല്ലിയും പരസ്പരം ആശ്വസിപ്പിച്ചുമാണ് ഫ്രഞ്ച് ജനത തങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെ കൂടി ഭാഗമായ നോട്രഡാം കത്തീഡ്രലിന്റെ ഒരു ഭാഗം അഗ്‌നിക്കിരയായത് കണ്ടു നിന്നത്. നഗരത്തിലെ മറ്റു ദേവാലങ്ങള്‍ എല്ലാം അപകടത്തെ തുടര്‍ന്ന് കൂട്ടമണി മുഴക്കി. നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രധാനകേന്ദ്രം കൂടിയാണ് കത്തീഡ്രല്‍. സമീപകാലത്ത് ഫ്രാന്‍സിലെ ചില ദേവാലങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."