ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ സഹായിക്കുന്നതാകണം കുടുംബ സംഗമങ്ങള്‍: ഖാസി
കോഴിക്കോട്: കുടുംബബന്ധങ്ങള്‍ സുദൃഡമാക്കാന്‍ സഹായിക്കുന്നതാകണം കുടുംബസംഗമങ്ങളെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. കുറ്റിച്ചിറ കുഞ്ഞിത്താന്‍ മാളിക തറവാടിന്റെ ഭാഗമായി ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മമ്മദ് കോയ അധ്യക്ഷനായി. കെ.വി. അബ്ദുല്‍ ഗഫൂര്‍ 500 ലേറെ വര്‍ഷത്തെ പഴക്കമുള്ള തറവാടിന്റെ ചരിത്രാവതരണം നടത്തി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം മുഖ്യരക്ഷാധികാരി പി.കെ.എം. കോയ ആശംസകളര്‍പ്പിച്ചു. വൈജ്ഞാനിക സമ്മേളനത്തില്‍ കുടുംബം; കുടുംബബന്ധം എന്ന വിഷയത്തെ അധികരിച്ച് പി.സി. അബൂബക്കര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം കോഴിക്കോട് ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.പി. ശ്രീകല ആശംസകളര്‍പ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ.എം. അഹമ്മദ് ഷരീഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.എം. റാഷിദ് അഹമ്മദ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.വി. റഫീക്ക്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ഹസ്സന്‍ കോയ, കെ.എം. ഉമ്മര്‍ കോയ, അബ്ദു റഹീം, പി.കെ.എം. ആലികോയ, കെ.വി. അഷ്‌റഫ്, കെ.എം. അബ്ദുല്‍ മനാഫ്, എസ്.എം. മുഹമ്മദ് സാലിഹ്, ഫൈജാസ്, കെ.എം. സക്കീര്‍, കെ.എം. അബൂബക്കര്‍, കെ.എം. ഷഫീക്ക്, കെ.എം. മുഹമ്മദലി, സി.എന്‍. അബ്ദുല്‍ മജീദ്, പി.കെ.എം. അയ്യൂബ്, കെ.എം. അഷ്‌റഫ്, പി.വി. അബ്ദുല്‍ സത്താര്‍, കെ.എം. അബ്ദുല്‍ അസീസ്, കെ.എം. ഫൈസല്‍, കെ.എം. ഹാഷിം, കെ.എം. മന്‍സൂര്‍ അഹമ്മദ്, കെ.എം. ഷരീഫ്, കെ.എം. കോയ മൊയ്തീന്‍, കെ.എം. റഊഫ്, കെ.എം. മുസ്തഫ, കെ.എം.സി. മമ്മദ് കോയ, കെ.എം. ഉത്താന്‍ കോയ, കെ.എം. റിഷാത്ത്, കെ.എം. ഇമ്പിച്ചാമിനബി എന്നിവര്‍ സംബന്ധിച്ചു. പ്രചരണാര്‍ത്ഥം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ എം.കെ. രാഘവനും എ. പ്രദീപ് കുമാരും കുടംബ സംഗമ വേദിയിലെത്തി കുടുംബാംഗങ്ങളോട് സംവദിച്ചു. എട്ട് താവഴികളില്‍ നിന്നായി 2000 ത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."