HOME
DETAILS

അതിതീവ്ര മഴക്കു സാധ്യത; കോഴിക്കോടും വയനാടും റെഡ് അലേര്‍ട്ട്; മലപ്പുറത്തും ജാഗ്രത

  
backup
August 06, 2020 | 4:21 AM

national-heavy-rain-fall-red-alert-in-kozhikode-and-wayanad-districts

കോഴിക്കോട്/വയനാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും. എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ മാസം 8,9 തീയതികളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്.

വയനാട് മാനന്തവാടിയില്‍ ഇന്നലെ 15 സെന്റി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മേപ്പാടിയില്‍നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈത്തിരി താലൂക്കിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത്. കല്‍പറ്റ ഡിവിഷനിലെ ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിലച്ചു. പേര്യയില്‍ ശക്തമായ കാറ്റില്‍ ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്ന് റോഡിലേക്കു പതിച്ചു.

രാത്രിയില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര പാടില്ല. 50 മുതല്‍ മ60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. 3.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a month ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  a month ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  a month ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  a month ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  a month ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  a month ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  a month ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  a month ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  a month ago