HOME
DETAILS

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

  
February 23, 2026 | 5:41 PM

panathura temple festival violence four arrested for stabbing youth in thiruvananthapuram

തിരുവനന്തപുരം: പനത്തുറ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികളെ തിരുവല്ലം പൊലിസ് പിടികൂടി. തിരുവല്ലം സ്വദേശികളായ അഖിൽ, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൂങ്കുളം സ്വദേശി സുജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം ഇങ്ങനെ:

ഞായറാഴ്ച രാത്രി പനത്തുറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം നടന്നത്.ഒന്നാം പ്രതിയായ അഖിലും പരിക്കേറ്റ സുജിത്തിന്റെ സഹോദരനും തമ്മിൽ നേരത്തെയുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.ഉത്സവപ്പറമ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ സുജിത്തിന് വയറിന് കുത്തേൽക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തിരുവല്ലം പൊലിസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മൂന്നാം പ്രതി അക്ഷയ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉത്സവ നഗരിയിൽ ഭീതി പടർത്തിയ അക്രമികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  2 hours ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  3 hours ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  3 hours ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  3 hours ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  3 hours ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  3 hours ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  4 hours ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  4 hours ago
No Image

തമിഴ്‌നാട് വോട്ടർ പട്ടിക പുതുക്കി; 74 ലക്ഷം പേർ പുറത്ത്, ആകെ വോട്ടർമാർ 5.67 കോടി

Kerala
  •  4 hours ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; റോഡുകളിൽ ദൃശ്യപരത കുറയും, ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  4 hours ago