HOME
DETAILS

തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോ.’ ഉപയോഗിക്കാം: അപ്പീലുകള്‍ തിങ്കളാഴ്ച പരിഗണിക്കും

  
February 24, 2026 | 3:19 AM

kerala high court defers appeal on physiotherapists dr prefix

കൊച്ചി: മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല, ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുമ്പ് ‘ഡോ.’ എന്ന പ്രിഫിക്‌സ് ഉപയോഗിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയുള്ള അപ്പീലുകള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പി .വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം.

നാഷണല്‍ മെഡിക്കല്‍ കമ്മിഷനോ (എന്‍.എം.സി) അനുബന്ധ നിയമങ്ങളോ യോഗ്യതയുള്ള മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്ക് ‘ഡോ.’ എന്ന പ്രിഫിക്‌സ് പ്രത്യേകമായി ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് നിരീക്ഷിച്ച് സിംഗിള്‍ ബെഞ്ച് നേരത്തെ ഹരജികള്‍ തള്ളിയിരുന്നു. മെഡിക്കല്‍ പ്രാക്ടീഷനര്‍മാര്‍ക്ക് ‘ഡോക്ടര്‍‘ എന്ന പദവി നല്‍കുന്ന ഒരു വ്യവസ്ഥയും എന്‍.എം.സി നിയമത്തില്‍ അടങ്ങിയിട്ടില്ലെന്നും അത്തരം നിയമപരമായ വ്യവസ്ഥകളുടെ അഭാവത്തില്‍, ‘ഡോ.’ എന്ന പ്രിഫിക്‌സ് ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം ഹരജിക്കാര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

The Kerala High Court has deferred the appeal against the single bench verdict allowing physiotherapists and occupational therapists to use the 'Dr' prefix, to next Monday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  2 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  2 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  2 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  2 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  2 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  2 days ago
No Image

അഞ്ചാം ദിവസവും വിമാന സര്‍വീസുകള്‍ നിര്‍ത്തി; ബഹ്‌റൈനില്‍ യാത്രാ പ്രതിസന്ധി തുടരുന്നു

bahrain
  •  2 days ago
No Image

ഇത്തിഹാദ് വിമാന സർവീസുകൾ നിർത്തിവച്ചു; മാർച്ച് 6 വരെ നിയന്ത്രണം

International
  •  2 days ago