HOME
DETAILS

ഇന്ത്യയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

  
backup
July 17 2018 | 18:07 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

ലണ്ടന്‍: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കൈവിട്ടു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ ശതകവും ശിഖാര്‍ ധവാന്റെ 44 റണ്‍സും ഒഴിച്ച് നിര്‍ത്തിയാല്‍ നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടണ്ടായത്. ഇംഗ്ലണ്ടണ്ടിനു വേണ്ടണ്ടി ആദില്‍ റഷീദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തില്‍ വിരാട് കോഹ്‌ലി(71) ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയത്.

ഇന്ത്യയുടെ തുടക്കം തന്നെ പതിഞ്ഞ രൂപത്തിലായിരുന്നു. ആദ്യ ആറ് ഓവറില്‍ 13 റണ്‍സ് നേടാന്‍ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചുള്ളു. രോഹിത് ശര്‍മയുടെ വിക്കറ്റും ടീമിനു നഷ്ടമായി. പിന്നീട് 71 റണ്‍സ് കൂട്ടുകെട്ടുമായി ശിഖാര്‍ ധവാന്‍, വിരാട് കോഹ്‌ലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും ധവാന്‍ റണ്‍ഔട്ടായി പുറത്തായി.
മത്സരത്തില്‍ ലോകേഷ് രാഹുലിനു പകരം അവസരം ലഭിച്ച ദിനേശ് കാര്‍ത്തിക് 21 റണ്‍സ് നേടിയെങ്കിലും ആദില്‍ റഷീദ് താരത്തെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് കോഹ്‌ലിയെയും ആദില്‍ റഷീദ് തന്നെ മടക്കിയയച്ചു. എം.എസ് ധോണി 42 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ ഏറെ പന്തുകള്‍ നഷ്ടപ്പെടുത്തി. 66 പന്തില്‍ നിന്നാണ് ധോണിയുടെ 42 റണ്‍സ് സ്വന്തമാക്കിയത്.
50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 258 റണ്‍സാണ് നേടിയത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ 49ാം ഓവറില്‍ രണ്ട് സിക്‌സ് സഹിതം 17 റണ്‍സ് നേടി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്. താക്കൂര്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.
13 പന്തില്‍ നിന്നാണ് ശര്‍ദ്ധുലിന്റെ വെടിക്കെട്ട്. ആദില്‍ റഷീദിനു പുറമേ മാര്‍ക്ക് വുഡ്, ഡേവിഡ് വില്ലി(3) എന്നിവരാണ് ഇംഗ്ലണ്ടണ്ടിനായി വിക്കറ്റുകള്‍ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് വിന്‍സ് 27 പന്തില്‍ 27 റണ്‍സും ജോണി ബ്രിസ്റ്റോ 13 പന്തില്‍ 30 റണ്‍സുംസ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥലയിൽ മൃതദേഹം മറവുചെയ്ത സ്ഥലങ്ങളിൽ പരിശോധന; 12 പേർ കുഴിയെടുക്കാൻ എത്തും, സാക്ഷിയെ എസ്ഐടി ഓഫീസിലേക്ക് കൊണ്ടുപോകും

National
  •  2 months ago
No Image

കണ്മുന്നിലുള്ളത് ചരിത്രനേട്ടം; 88 വർഷത്തെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി ഗിൽ

Cricket
  •  2 months ago
No Image

ഒമാനിലെ രണ്ടിടങ്ങളിലായി മോഷണവും തൊഴിൽ നിയമ ലംഘനവും; പ്രവാസികൾ അറസ്റ്റിൽ

latest
  •  2 months ago
No Image

ഓസ്‌കാര്‍ നേടിയ 'നോ അദര്‍ലാന്‍ഡ്' ഡോക്യുമെന്ററി അണിയറ പ്രവര്‍ത്തകനായ ആക്ടിവിസ്റ്റിനെ ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ വെടിവെച്ചു കൊന്നു

International
  •  2 months ago
No Image

ക്രിക്കറ്റിൽ ഈ കാലഘട്ടത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ താരം അവനാണ്: രവി ശാസ്ത്രി 

Cricket
  •  2 months ago
No Image

‘മൈ സാലറി കംപ്ലയിന്റ്’; യുഎഇയിൽ നിങ്ങളുടെ ശമ്പളം വൈകുകയോ പൂർണമായി ലഭിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം

uae
  •  2 months ago
No Image

ബെംഗളൂരു- കൊച്ചി സ്വകാര്യ ബസിൽ 6 കിലോ കഞ്ചാവുമായി യാത്ര; യുവാക്കളെ പിടികൂടി എക്സൈസ്

Kerala
  •  2 months ago
No Image

കോഹ്‌ലിയെ പുറത്താക്കി ആ ഇന്ത്യൻ താരത്തെ കൊണ്ടുവരാൻ ആർസിബി ആഗ്രഹിച്ചിരുന്നു: മോയിൻ അലി 

Cricket
  •  2 months ago
No Image

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

Kerala
  •  2 months ago
No Image

വളപട്ടണം അഴിമുഖത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; പയ്യന്നൂർ സ്വദേശിയുടേതെന്ന് സംശയം

Kerala
  •  2 months ago