HOME
DETAILS

തൃപ്പൂണിത്തുറ-വൈക്കം റോഡ് വികസനം: വ്യാജ സര്‍ക്കുലറില്‍ വലഞ്ഞ് ജനം

  
backup
April 17, 2019 | 5:17 AM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1-%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1

വൈക്കം: വൈക്കം-തൃപ്പുണിത്തുറ റോഡ് വികസനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെതായി ഇറങ്ങിയ സര്‍ക്കുലര്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മുതല്‍ വൈക്കം വലിയകവല വരെ 45 മീറ്റര്‍ റോഡ് വീതി കൂട്ടുന്നതിനുള്ള തീരുമാനമാണ് സര്‍ക്കുലറിലുള്ളത്. റോഡിന് നടുവില്‍ നിന്നും ഇരുവശങ്ങളിലേക്കും 23 മീറ്റര്‍ വീതം വീതി വര്‍ധിപ്പിക്കുമെന്നാണ് കാണിച്ചിട്ടുള്ളത്.  ഈ റോഡിന് ഇരുവശവുമുള്ള സ്ഥിരവും താല്‍ക്കാലികവുമായ എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടും അനിശ്ചിതമായ കാലയളവിലേക്ക് വില്‍പ്പന തടസ്സപ്പെടുത്തുന്നതായും ഉത്തരവില്‍ ഉണ്ട്. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി നഗരസഭാ കാര്യാലയത്തിലും മറ്റും എത്തിയവരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിന്റെ സാധ്യതയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാര്‍ച്ച് ഏഴാം തീയതി റവന്യൂ വകുപ്പിന്റെതായി പുറപ്പെടുവിച്ച ഈ ഉത്തരവ് വ്യാജമാണെന്ന് ബോധ്യമായത്. ഈ വ്യാജ ഉത്തരവിന്റെ ഉറവിടം സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഓറഞ്ച് ഉത്സവം സന്ദർശകരുടെ മനം കവരുന്നു; മധുരനഗരിയിലേക്ക് സന്ദർശക പ്രവാഹം

Saudi-arabia
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി; നടപടിക്ക് സാധ്യത

Kerala
  •  4 days ago
No Image

കുവൈത്തില്‍ മണല്‍ കാറ്റ്; ജാഗ്രത പാലിക്കുവാന്‍ കാലാവസ്ഥ വകുപ്പ്

Kuwait
  •  4 days ago
No Image

ഇറാൻ - യുഎസ് സംഘർഷം മൂർച്ഛിക്കുന്നു; ​ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെ മാറ്റി അമേരിക്ക

International
  •  4 days ago
No Image

കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 days ago
No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  4 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ 

qatar
  •  4 days ago