HOME
DETAILS

ആയിരം കടന്ന് സമ്പര്‍ക്ക വ്യാപനവും: ആകെ മരണം നൂറാകുന്നു

  
backup
August 06 2020 | 12:08 PM

thousand-covid-contact-cases-today

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗ സ്ഥിരീകരണത്തിലും കേരളത്തിലേത് ഏറ്റവും ഉയര്‍ന്ന കണക്ക്. സമ്പര്‍ക്ക വ്യാപനം ആയിരം കടന്നിരിക്കുകയാണ്. 1017 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന കണക്ക്.
തിരുവനന്തപുരത്ത് ഇരുനൂറിനു മുകളിലാണ് കണക്ക്. 210 പേര്‍ക്ക്. നാലു ജില്ലകളില്‍ നൂറിനു മുകളിലുമാണ് സമ്പര്‍ക്കകണക്ക്. കാസര്‍കോഡ് ജില്ലയില്‍ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

നൂറിനു തൊട്ടടുത്താണ് ആലപ്പുഴയിലെ കണക്ക്. ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍കോട് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍കോട് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  11 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  15 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  20 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  36 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  44 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago