കടലിന്റെ മക്കളെ നെഞ്ചോടു ചേര്‍ത്ത് രാജാജിയുടെ തീരദേശ മാര്‍ച്ച്
വലപ്പാട്: സര്‍ദാര്‍ അന്ത്യവിശ്രമം കൊള്ളുന്ന അറബിക്കടലിന്റെ തീരങ്ങളെ ആവേശപുളകിതമാക്കി ഇടതു പക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തീരദേശ ലോങ്ങ് മാര്‍ച്ച് ആവേശമായി.
പ്രളയത്തില്‍ ജനങ്ങളുടെ രക്ഷക്കായി എത്തി സംസ്ഥാനത്തിന്റെ സ്വന്തം സേനയായി ഉയരുകയും രാജാന്തര ആദരവ് നേടുകയും ചെയത മത്സ്യതൊഴിലാളികളുടെ പ്രശനങ്ങള്‍ മനസിലാക്കാനും തീരദേ ശത്തിന്റെ വികസനം രാജ്യത്തിന്റെ ഭരണാധികാരികളുടെ കര്‍ണ്ണപുടങ്ങളില്‍ എത്തിക്കുന്നതിനും പരിഹരിക്കുന്നതിന്നും അതുവഴി തീരദേശ നിവാസികളുടെ സ്വപ്നതുല്യ ജീവിതം സാക്ഷാത്കരിക്കാനും അവരുടെ പിന്‍തുണ ആര്‍ജിക്കാനുമാണ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ദിവസത്തെ തീരദേശ യാത്ര ലക്ഷ്യമിടുന്നത്.
അരിവാള്‍ ധാന്യകതിര്‍ ആലേഖനം ചെയ്ത നാനാ വര്‍ണ്ണ കൊടികളുമേന്തി നടന്നു നീങ്ങിയ ജാഥയേയും സ്ഥാനാര്‍ത്ഥിയേയും അഭിവാദ്യം ചെയ്യാനും നൂറ് കണക്കിന് പേരാണ് വഴിയോരങ്ങളില്‍ കാത്തു നിന്നത്.
തീരദേശത്തെ പ്രധാന ബീച്ചുകളായ കോതകുളം,വലപ്പാട്, നാട്ടിക,സ്‌നേഹതീരം എന്നീ കേന്ദ്രങ്ങളിലൂടെ നടന്നു നീങ്ങിയ ജാഥ തളിക്കുളം ബീച്ചില്‍ സമാപിച്ചു.ബുധനാഴ്ച ഉച്ചക്ക് ശേഷം വാടാനപ്പള്ളി, എങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ തീരദേശത്തുകൂടെ കാല്‍നട ജാഥ നടക്കും.18 ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."