HOME
DETAILS
MAL
രക്ഷാദൗത്യത്തിന് നൂറിലധികം ആംബുലന്‍സുകള്‍: പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കോളജ്, ബീച്ച്, കോഴിക്കോട്ടെ മൂന്ന് ആശുപത്രികള്‍ സജ്ജമാക്കി
backup
August 07 2020 | 16:08 PM
കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷപ്പെടുത്താനായി ഊര്‍ജ്ജിത ശ്രമം. നൂറിലധികം ആംബുലന്‍സുകളാണ് കോഴിക്കോട്ട് നിന്ന് സജ്ജമാക്കിയത്. പരുക്കേറ്റവരെ പ്രവേശിപ്പിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി എന്നിവയ്ക്കു പുറമെ മൂന്ന് സ്വകാര്യ ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്.
അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും പുളിക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിരുന്നു.
കോഴിക്കോട്, മലപ്പുറം ഡി.എം.എമാരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് പ്രവര്‍ത്തനം നടക്കുന്നത്. രണ്ട് ജില്ലാ കലക്ടര്‍മാരും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."