നിറഞ്ഞ്കവിഞ്ഞ് ഭാരതപുഴ
ചെറുതുരുത്തി : കാലവര്‍ഷത്തിന്റെ രൂക്ഷതയില്‍ തൊട്ട് മണികൂറുകള്‍ നിലയ്ക്കാതെ മഴ.
ഞായറാഴ്ച്ച മുഴുവന്‍ മഴ കവര്‍ന്നപ്പോള്‍ നാടാകെ വെള്ളക്കെട്ടിന്റെ അതിരൂക്ഷതയിലമര്‍ന്നു. ദുരിതങ്ങള്‍ ദുരന്തങ്ങളിലേക്ക് വഴി മാറാതിരിക്കാന്‍ കടുത്ത ജാഗ്രതയിലാണ് അധികൃതര്‍.
സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം മുന്‍കരുതലൊരുക്കി. പാടശേഖരങ്ങളും, തോടുകളും കാനകളുമൊക്കെ നിറ ഞ്ഞ് കവിഞ്ഞൊഴുകുമ്പോള്‍ നീണ്ട ഇടവേളക്ക് ശേഷം ഭാരതപ്പുഴ ഇരുകരയും തൊട്ട് ജലസാഗരമായി മാറിയിരിക്കുകയാണ്. വിസ്മയ കാഴ്ച്ചയാണ് നിളയൊഴുകും വഴികളില്‍ .
പുഴയിലെ ജലപ്രൗഡി കണ്ടാസ്വദിക്കാന്‍ നൂറ് കണക്കിന് പേരാണ് പുഴയുടെ വിവിധ കടവുകളില്‍ എത്തുന്നത്.
ചെറുതുരുത്തി കൊച്ചിന്‍ പാലത്തില്‍ നിന്ന് പുഴ ഭംഗി കാണാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പലര്‍ക്കുമിത് അത്ഭുത കാഴ്ച്ചയാണ്.
കഴിഞ്ഞ മാസം വരെ മണല്‍ കാടായി കിടന്നിരുന്ന പുഴയാണ് ഇതെന്ന് വിശ്വസിക്കാന്‍ പോലുമാകുന്നില്ല പലര്‍ക്കും .
അതിനിടെ മഴയൊന്ന് ഒഴിഞ്ഞ് നിന്നാല്‍ അതിവേഗം പുഴ മണല്‍ കാടാകുന്നത് വലിയ ആശങ്കയും സൃഷ്ടിയ്ക്കുകയും ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."