സുപ്രഭാതം കാംപയിന്: ജില്ലയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി
.
പടിഞ്ഞാറത്തറ: അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലയാളത്തിന്റെ സുകൃതം എന്ന പ്രമേയത്തില്‍ ആചരിക്കുന്ന സുപ്രഭാതം കാംപയിന്റെ ഭാഗമായി ജില്ലയിലെ 14 റെയ്ഞ്ച് കേന്ദ്രങ്ങളിലും നേതൃസംഗമങ്ങള്‍ നടന്നു. ഇതോടെ ജില്ലയില്‍ കാംപയിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി.
റെയ്ഞ്ച് പരിധിയിലെ മുഅല്ലിംകള്‍, ഖത്തീബുമാര്‍, മഹല്ല് മദ്റസാ മാനേജ്മെന്റ് ഭാരവാഹികള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കള്‍ എന്നിവരാണ് നേതൃസംഗമത്തില്‍ പങ്കാളികളായത്.
വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ സംഗമത്തില്‍ ആവിഷ്കരിച്ചു. ജില്ലയിലെ നേതൃസംഗമങ്ങളുടെ സമാപനംകുറിച്ച് പേരാല്‍ മദ്റസയില്‍ നടന്ന പടിഞ്ഞാറത്തറ റെയ്ഞ്ച് നേതൃസംഗമം സയ്യിദ് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മദ്റസാ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ സെക്രട്ടറി എം. മുഹമ്മദ് ബശീര്‍ അധ്യക്ഷനായി.
ജില്ലാ കോര്‍ഡിനേറ്റര്‍ ഹാരിസ് ബാഖവി വിഷയാവതരണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം പി.സി മമ്മൂട്ടി, ഗ്രാമപഞ്ചായത്തംഗം സി.ഇ ഹാരിസ്, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍, അശ്റഫ് ഫൈസി പനമരം, മുഫത്തിശ് പി അലി ഫൈസി, മുദരിബ് മുസമ്മില്‍ ഫൈസി, ജി. ആലി, കെ. മൊയ്തു, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുട്ടി യമാനി, സി.കെ ഇബ്റാഹിം ഹാജി, സി. മുഹമ്മദ്, കെ.സി ഉസ്മാന്, സി.കെ ആലിക്കുട്ടി സംസാരിച്ചു. സെക്രട്ടറി എം.കെ ഇബ്റാഹിം മൗലവി സ്വാഗതവും വി. അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."