48 മണിക്കൂര്‍ ടെലിവിഷന്‍ പ്രചാരണം പാടില്ല
തിരുവനന്തപുരം: വോട്ടിങ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുന്‍പു മുതല്‍ ടെലിവിഷന്‍, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നല്‍കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
അച്ചടി മാധ്യമങ്ങളില്‍ ഇക്കാലയളവില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ സംസ്ഥാന, ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി വാങ്ങണം. കേരളത്തില്‍ ഏപ്രില്‍ 22നും 23നും നിര്‍ബന്ധമായും ഈ നിബന്ധന പാലിക്കണം. മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ പരസ്യങ്ങള്‍ എം.സി.എം.സിക്ക് സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രില്‍ 19 വൈകുന്നേരം ആറുവരെയാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ എതിര്‍കക്ഷികള്‍ക്കു മറുപടി നല്‍കാന്‍ അവസരം ലഭിക്കാത്തവിധത്തില്‍ തെറ്റായ ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാനാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."