HOME
DETAILS

സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം ബാക്കി;  മകനൊപ്പം സാഹിറയ്ക്ക് അന്ത്യയാത്ര

  
backup
August 09, 2020 | 5:36 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d
 
കോഴിക്കോട്: യോഗ്യതക്കനുസരിച്ച സര്‍ക്കാര്‍ ജോലി നേടുകയെന്ന ഏറെക്കാലത്തെ ആഗ്രഹം പൂവണിയുന്നതിലുള്ള സന്തോഷവുമായാണ് വെള്ളിമാട്കുന്ന് നിഷി മന്‍സിലിലെ സാഹിറ ബാനു നാട്ടിലേക്ക് മടങ്ങിയത്. 
ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ പി.എസ്. സി ലിസ്റ്റിലുള്ള സാഹിറയ്ക്ക് അടുത്തുതന്നെ നിയമനം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു.  ഇതു കണക്കിലെടുത്താണ് കുട്ടികളോടൊപ്പം ദുബൈയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.  മകളുടെ  വരവില്‍ വീട്ടുകാരും ആഹ്ലാദത്തിലായിരുന്നു. ജോലിയെ കുറിച്ചുള്ള സ്വപ്നങ്ങളുമായി 
വെള്ളിയാഴ്ച വൈകിട്ട് ദുബൈയില്‍നിന്ന് വിമാനം കയറിയ സാഹിറയുടെ എല്ലാ സ്വപ്നങ്ങളും കരിപ്പൂരിലെ താഴ്ചയിലേക്ക് തകര്‍ന്നടിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന പതിനൊന്നുമാസം മാത്രം പ്രായമുള്ള മകന്‍ അസം മുഹമ്മദും മരിച്ചു. മറ്റു മക്കളായ മറിയം ബിന്‍ത്  മുഹമ്മദ്(എട്ട്), ലഹാന്‍ മുഹമ്മദ് (നാല്) എന്നിവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സാഹിറയുടെ ഭര്‍ത്താവ് പൂളക്കല്‍ മുഹമ്മദ് ഇജാസ് ദുബൈയില്‍ അക്കൗണ്ടന്റാണ്. സാഹിറയുടെ മൂന്നാമത്തെ പ്രസവത്തിനുശേഷമാണ് ഇവര്‍ മക്കളോടൊപ്പം ദുബൈയിലേക്ക് പോയത്. 
വെള്ളിയാഴ്ച രാത്രി എത്തുമെന്ന് വിവരം ലഭിച്ചതിനാല്‍ സാഹിറയ്ക്കും മക്കള്‍ക്കും ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യവും വീട്ടില്‍ ഒരുക്കിയിരുന്നു. മരണ വിവരമറിഞ്ഞ  ഭര്‍ത്താവ് ഇജാസ് ഇന്നലെ രാത്രി വീട്ടിലെത്തി. ശേഷമായിരുന്നു സാഹിറയുടെയും കുഞ്ഞിന്റെയും ഖബറടക്കം.  മുക്കം കക്കാട് മഞ്ചറ മുഹമ്മദലിയുടെയും  സക്കീനയുടെയും മകളാണ് സാഹിറ. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  a month ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  a month ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  a month ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  a month ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  a month ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  a month ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  a month ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  a month ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  a month ago