കാര്‍ത്തിക മഹോത്സവത്തിനിടയില്‍ പൊലിസ് ലാത്തിച്ചാര്‍ജ്: മൂന്ന് പേര്‍ക്ക് പരുക്ക്
എരുമപ്പെട്ടി എയ്യാല്‍ കാര്‍ത്തിക മഹോത്സവത്തിനിടയിലുണ്ടായ പൊലിസ് ലാത്തിചാര്‍ജില്‍ പരുക്കേറ്റ മൂന്ന് പേര് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എയ്യാല്‍ സ്വദേശികളായ ആണ്ടൂര്‍ പറമ്പില്‍ കിരണ്‍, കുന്നത്ത് പറമ്പില്‍ ശരത്,കണ്ണനായ്ക്കല്‍ ഗില്‍സന്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്.
കാര്‍ത്തിക മഹോത്സവത്തിലെ കുട്ടിയെഴുന്നെള്ളിപ്പിനിടയില് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന്, പൊലിസ് ഇവരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ പൊലിസിന് നേരെ തിരിഞ്ഞു.
സംഘടിച്ച് മുദ്രാവാക്യം മുഴക്കിയ ഇവര്‍ പൊലിസിനെ ഉത്സവ പറമ്പില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു.തുടര്‍ന്ന് കുന്നംകുളം സി.ഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
പൊലിസ് അകാരണമായി തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റവര്‍ ആരോപിച്ചു. അതേസമയം ഉത്സവ പറമ്പില്‍ സംഘര്‍ഷമുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."