HOME
DETAILS

വടക്കാഞ്ചേരി പീഡനം കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേരും നുണ പരിശോധനക്ക് ഹാജരാകും

  
Web Desk
April 29 2017 | 23:04 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d


വടക്കാഞ്ചേരി: ഭര്‍തൃമതിയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തന്‍ ഉള്‍പ്പെടെയുള്ള നാല്‌പേരും നുണ പരിശോധനക്ക് വിധേയമാകാന്‍ തയാറാണെന്ന് കോടതിയെ അറിയിച്ചു.
ജയന്തന്റെ ബന്ധുക്കളും സഹോദരങ്ങളുമായ പറങ്ങനാട്ട് ജനീഷ്,ബിനീഷ്, പുലിക്കുന്നത്ത് ഷിബു എന്നിവരാണ് നുണപരിശോധനക്ക് തയാറായത്.
ഇന്നലെ കോടതിയില്‍ ഹാജരായാണ് പ്രതികള്‍ സമ്മതം അറിയിച്ചത്. ഇതിനാവശ്യമായ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മേധാവിയും പാലക്കാട് എ.എസ്.പിയുമായ ജി.പൂങ്കുഴലി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ഇത് അനിവാര്യമാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നാല് പേര്‍ക്കും സമന്‍സ് അയച്ചു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചു. നുണ പരിശോധനക്ക് തങ്ങള്‍ തയാറാണെന്ന് ജയന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘം മൗനം പാലിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധവും ക്ഷണിച്ച് വരുത്തി.
വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരായ പ്രതികളില്‍ നിന്ന് കോടതി രഹസ്യമൊഴി രേഖപ്പെടുത്തി.
ഇരയുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല.
പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് ഇരയുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഇതും അംഗീകരിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  21 hours ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  21 hours ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago