കരുത്തുറ്റ നിരയുമായി ശ്രീലങ്ക
കൊളംബോ: ദിമുത് കരുണാരത്നന്റെ നേതൃത്വത്തില്‍ ശ്രീലങ്ക ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് തിരിച്ചെത്തിയതും മധ്യനിര ബാറ്റ്സ്മാന് ചാന്‍ഡിമല്‍ ടീമിന് പുറത്തായതും ലങ്കന്‍ നിരയില്‍ പ്രധാന മാറ്റങ്ങളാണ്. ലാഹിരു തിരിമന്നെ, ജീവന് മെന്‍ഡിസ്, ആവിഷ്ക ഫെര്‍ണാണ്ടേ@ാ, ജെഫ്രി വാന്‍ഡര്‍സെ, മിലിന്‍ഡ ശ്രീവര്‍ധന എന്നിവരും ലങ്കന്‍ നിരക്ക് ശക്തി പകരാന്‍ ടീമിലെത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ ആഭ്യന്തര ക്രിക്കറ്റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റില്‍ മാത്യൂസ് നടത്തിയ മിന്നും പ്രകടനമാണ് താരത്തിന് ടീമിലേക്കുള്ള വഴി തുറന്നത്.
ആവിഷ്ക ഫെര്‍ണാണ്ടേ@ാ, തിരിമന്നെ ഇവരില്‍ ഒരാള്‍ക്ക് ദിമുത് കരുണാരത്നക്കൊപ്പം ഓപ്പണറാവാനുള്ള നറുക്ക് വീഴും. 2017 ഡിസംബറിന് ശേഷം ദേശീയ ടീമില്‍ ഏകദിന മത്സരം കളിച്ചിട്ടില്ലാത്ത താരമായ തിരിമന്നെയും ലങ്കന്‍ നിരയിലെത്തിയിട്ടുണ്ട്.
ടീം: ദിമുത് കരുണാരത്നെ(ക്യാപ്റ്റന്‍), ആവിഷ്ക ഫെര്‍ണാണ്ടേ@ാ, ലാഹിരു തിരിമന്നെ, കുശാല്‍ പെരേര, കുശാന്‍ മെന്‍സിസ്, ധനഞ്ജയ ഡിസില്‍വ, ജീവന് മെന്‍ഡിസ്, മിലിന്‍ഡ സിരിവര്‍ധനെ, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ഇസുരു ഉദാന, ലസിത് മലിംഗ, സുരംഗ ലക്മല്‍, ജെഫ്രി വാന്‍ഡര്‍സെ, നുവാന്‍ പ്രദീപ്. ഒഷാദ ഫെര്‍ണാണ്ടേ@ാ, കസുന്‍ രജിത, വാനിന്ദു ഹാസരംഗ, ആഞ്ചലോ പെരേര എന്നിവര്‍ സ്റ്റാന്‍ഡ് ബൈ ആയും ടീം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."